Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഐ.​എ​സ്‌.​ജി...

ഐ.​എ​സ്‌.​ജി റോ​ബോ​ട്ടി​ക്‌​സ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഐ.​എ​സ്‌.​ജി റോ​ബോ​ട്ടി​ക്‌​സ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
cancel

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഗു​ബ്ര 'മൊ​ബൈ​ൽ ആ​ൻ​ഡ്​ ഫ​യ​ർ ഫൈ​റ്റി​ങ്​ റോ​ബോ​ട്ടി​ക്‌​സ്' എ​ന്ന പേ​രി​ൽ എ​ട്ടാ​മ​ത് വാ​ർ​ഷി​ക ഐ.​എ​സ്‌.​ജി റോ​ബോ​ട്ടി​ക്‌​സ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രു​മ​ട​ക്കം നി​ര​വ​ധി പേ​രാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. നോ​യ്ഡ​യി​ലെ ഇ​ന്നോ​വി​യ​ൻ​സ് ടെ​ക്നോ​ള​ജീ​സു​മാ​യി സ​ഹ​ക​രി​ച്ച് ഫി​സി​ക്‌​സ് ഡി​പ്പാ​ർ​ട്മെ​ന്റാ​ണ്​ ശി​ൽ​പ​ശാ​ല ന​ട​ത്തി​യ​ത്. രാ​ഹു​ൽ ബ​ൻ​സാ​ൽ, ഭൂ​മി​ക ബ​ൻ​സാ​ൽ, മു​ഹ​മ്മ​ദ് മു​ക്താ​ർ എ​ന്നി​വ​ർ അ​സി​സ്റ്റ​ന്റ് ട്രെ​യി​ന​ർ​മാ​രാ​യി. ശി​ൽ​പ​ശാ​ല ഇ​ന്ത്യ​ൻ സ്കൂ​ൾ ഗു​ബ്ര പ്രി​ൻ​സി​പ്പ​ൽ പാ​പ്രി ഘോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ജി. ​ശ്രീ​കു​മാ​ർ, പ്യാ​രി​ജ സി​ദ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഫി​സി​ക്‌​സ് വി​ഭാ​ഗം മേ​ധാ​വി ല​ത സാ​ജു പ​രി​ശീ​ല​ക​രെ പ​രി​ച​യ​പ്പെ​ടു​ത്തി. 10 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ശി​ൽ​പ​ശാ​ല ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ്​ ന​ട​ന്ന​ത്. ആ​റു​മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ലെ 217 കു​ട്ടി​ക​ൾ ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.

റോ​ബോ​ട്ടു​ക​ളെ​യും ഇ​ല​ക്​​ട്രോ​ണി​ക്സി​നെ​യ​ും കു​റി​ച്ച്​ ല​ഘു​വി​വ​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ​ശി​ൽ​പ​ശാ​ല തു​ട​ങ്ങി​യ​ത്. ആ​ദ്യ​ദി​ന​ത്തി​ൽ അ​വ​ർ ലൈ​റ്റ് ഫോ​ളോ​വി​ങ്​, മാ​ന്വ​ൽ, അ​ഗ്നി​ശ​മ​ന, മൊ​ബൈ​ൽ റോ​ബോ​ട്ടു​ക​ൾ നി​ർ​മി​ച്ചു. അ​വ​സാ​നം ന​ട​ത്തി​യ റോ​ബോ​ട്ട് റേ​സ് ഏ​വ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന​താ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - I.S.G Organized Robotics Workshop
Next Story