രാജ്യത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത
text_fieldsമസ്കത്ത്: അടുത്ത രണ്ടു ദിവസങ്ങളിൽ ഒമാനിലെ ചില ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ശനി, ഞായർ ദിവസങ്ങളിൽ സൗത്ത് അൽ ബാത്തിന, മസ്കത്ത്, സൗത്ത് അൽ ഷർഖിയ ഗവർണറേറ്റുകളിൽ ചെറിയ തോതിൽ മഴ പെയ്യും.
അടുത്ത രണ്ടു ദിവസത്തേക്ക് ഭൂരിഭാഗം ഗവർണറേറ്റുകളിലും താപനിലയിൽ പ്രകടമായ കുറവുണ്ടാകാൻ സാധ്യതയുണ്ട്. മുസന്ദം ഗവർണറേറ്റിന്റെയും ഒമാൻ കടലിന്റെയും തീരങ്ങളിൽ ഇടത്തരം തിരമാലകളായിരിക്കും ഉണ്ടാവുക.തിരമാല പരമാവധി രണ്ടു മീറ്റർ ഉയരത്തിൽ എത്തുമെന്നും കാലാവസ്ഥ വകുപ്പ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.