ഇസ്രായേൽ-ഫലസ്തീൻ സംഘർഷം ഉടൻ അവസാനിപ്പിക്കണം-ഒമാൻ
text_fieldsമസ്കത്ത്: ഇസ്രായേലും ഫലസ്തീനും തമ്മിലുള്ള സംഘർഷം ഉടനടി അവസാനിപ്പിക്കണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം. മേഖലയിലെ വിവിധ മുന്നണികളിൽ അക്രമം വർധിക്കുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇരു പാർട്ടികളും സംയമനത്തോടെ പ്രവർത്തിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലുടെ ആവശ്യപ്പെട്ടു.
ഫലസ്തീൻ പ്രദേശങ്ങൾ അനധികൃതമായി ഇസ്രായേൽ അധിനിവേശം നടത്തുന്നതിന്റെ ഫലമായി നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ ആശങ്കയുണ്ട്.
ഇരു കക്ഷികളും പരമാവധി സംയമനവും സാധാരണക്കാരായ ആളുകളെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരക്കണണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.