ഫലസ്തീനിലെ ഇസ്രയേൽ ആക്രമണം: ഒമാൻ അപലപിച്ചു
text_fieldsമസ്കത്ത്: ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ അധിനിവേശസേന നടത്തുന്ന ആക്രമണത്തെ ഒമാൻ അപലപിച്ചു. വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ നഗരമായ നബ്ലസ് ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും സുരക്ഷ കൗൺസിൽ പ്രമേയങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഫലസ്തീൻ ജനതക്കെതിരായ തുടർച്ചയായ ആക്രമണം അവസാനിപ്പിക്കാനും ഇസ്രായേലിനെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കാനും അന്താരാഷ്ട്ര സമൂഹം തയാറാകണം.
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽനിന്ന് 1967ലെ അതിർത്തികളിലേക്ക് ഇസ്രായേൽ പിൻവാങ്ങണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി ഉയർന്നിട്ടുണ്ട്. മരിച്ച സിവിലിയന്മാരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.