ഇന്നു മുതൽ വീണ്ടും മഴ
text_fieldsമസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലിപ്പഴവും വർഷിക്കും. വാദികൾ നിറഞ്ഞൊഴുകും. ബുറൈമി, വടക്ക്-തെക്ക് ബാത്തിന, ദാഹിറ, മസ്കത്ത്, ദാഖിലിയ, തെക്ക്-വടക്ക് ശർഖിയ, മുസന്ദം എന്നീ ഗവർണറേറ്റുകളിലാണ് മഴ പ്രതീക്ഷിക്കുന്നത്.
ചൊവ്വാഴ്ച ബുറൈമി, തെക്ക്-വടക്ക് ബാത്തിന, ദാഹിറ, മസ്കത്ത്, ദാഖിലിയ, വടക്ക്-തെക്ക് ശർഖിയ, മുസന്ദം ഗവർണറേറ്റുകളിലെ വിവിധ ഇടങ്ങളിൽ 10 മുതൽ 30 മില്ലിമീറ്റർവരെ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 27 മുതൽ 64 കി.മീറ്റർ വേഗത്തിലായിരിക്കും കാറ്റ് വീശുക.
ബുധനാഴ്ച അൽഹജർ പർവതനിരകളിലും അവയുടെ സമീപ പ്രദേശങ്ങളിലും അഞ്ചുമുതൽ 20 മില്ലിമീറ്റർവരെ മഴ പെയ്തേക്കും. ഇത് ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കും. വ്യാഴാഴ്ച വിവിധ ഇടങ്ങളിലായി അഞ്ചു മുതൽ 15 മില്ലിമീറ്റർവരെ മഴയും മണിക്കൂറിൽ 27 മുതൽ 64 കി.മീറ്റർ വേഗത്തിൽ കാറ്റും വീശിയേക്കും. മഴയുടെ പാശ്ചാത്തലത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.