ഒമാൻ-ഇറാൻ സഹകരണം ശക്തിപ്പെടുത്താൻ ധാരണ
text_fieldsമസ്കത്ത്: വിവിധ മേഖലകളിൽ ഒമാനും ഇറാനും തുടരുന്ന സഹകരണം ശക്തിപ്പെടുത്താൻ ധാരണ. ഇറാൻ വിദേശകാര്യ മന്ത്രി ഡോ. മുഹമ്മദ് ജവാദ് സാരിഫിെൻറ ദ്വിദിന സന്ദർശനത്തോടനുബന്ധിച്ച് നടന്ന ചർച്ചകളിലാണ് തീരുമാനം. ഒമാൻ ഉപ പ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സൈദ് അദ്ദേഹത്തെ സ്വീകരിച്ചു. ഒമാൻ ജനതക്കും ഭരണകൂടത്തിനും പിന്തുണ വാഗ്ദാനം ചെയ്യുന്ന ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനിയുടെ സന്ദേശം അേദ്ദഹം ഉപപ്രധാനമന്ത്രിയെ അറിയിച്ചു.
ഇരുരാജ്യങ്ങളും തുടരുന്ന ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും വിവിധ വിഷയങ്ങളിൽ ആശയവിനിമയം നടത്തി മുന്നോട്ടുപോകാനും ഇരുനേതാക്കളും ചർച്ചയിൽ തീരുമാനമായി. പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ കാര്യങ്ങളിൽ ഇരു രാജ്യങ്ങളുടെയും സുസ്ഥിരതയും സുരക്ഷയും പരിഗണിച്ചുള്ള മുന്നോട്ടുപോക്കിനും ധാരണയായി. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയുമായും ഡോ. സാരിഫ് ചർച്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിൽ രൂപപ്പെടുന്ന അഭിപ്രായവ്യത്യാസങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും പരസ്പരം ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിക്കെതിരായ പ്രവർത്തനങ്ങളിലും പരസ്പര സഹകരണമുണ്ടാകണമെന്ന് ചർച്ച അംഗീകരിച്ചു. ഇരുരാജ്യങ്ങളിൽനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും പങ്കാളികളായി. രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കി വ്യാഴാഴ്ച ഇറാൻ സംഘം മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.