ഇറ്റാലിയൻ നാവികസേന മേധാവി ഒമാൻ പര്യടനത്തിൽ
text_fieldsമസ്കത്ത്: ഇറ്റാലിയൻ നാവികസേനാ മേധാവി അഡ്മിറൽ എന്റിക്കോ ക്രെഡൻഡിനോയും സൈനിക സംഘവും സുൽത്താന്റെ സായുധ സേനയുടെ (എസ്.എ.എഫ്) ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ അബ്ദുല്ല ബിൻ ഖാമിസ് ബിൻ അബ്ദുല്ല അൽ റയ്സിയുഗായി കൂടിക്കാഴ്ച നടത്തി.
പൊതു താൽപര്യമുള്ള നിരവധി സൈനിക വിഷയങ്ങൾ അവർ ചർച്ച ചെയ്തു. റോയൽ നേവി ഓഫ് ഒമാൻ (ആർ.എൻ.ഒ) കമാൻഡർ റിയർ അഡ്മിറൽ സെയ്ഫ് ബിൻ നാസർ അൽ റഹ്ബി, മസ്കത്തിലെ ഇറ്റാലിയൻ എംബസിയിലെ മിലിറ്ററി അറ്റാഷെ എന്നിവർ പങ്കെടുത്തു.
ഇറ്റാലിയൻ നാവികസേനാ മേധാവിയും സൈനിക സംഘവും മാരിടൈം സെക്യൂരിറ്റി സെന്റർ (എം.എസ്.സി) സന്ദർശിച്ചു. റോയൽ നേവി ഓഫ് ഒമാൻ കമാൻഡറും കൂടെ ഉണ്ടായിരുന്നു. പ്രതിനിധി സംഘത്തെ മാരിടൈം സെക്യൂരിറ്റി സെന്റർ മേധാവി കമ്മഡോർ ആദിൽ ബിൻ ഹമൂദ് അൽ ബുസൈദി സ്വീകരിച്ചു. ഒമാനി സമുദ്രാന്തരീക്ഷത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രം നിർവഹിക്കുന്ന തന്ത്രപരമായ റോളുകളെക്കുറിച്ചും ചുമതലകളെക്കു പറ്റിയും പ്രതിനിധി സംഘത്തിന് വിശദീകരിച്ചു.
സംഘത്തിലെ കേന്ദ്രത്തിന്റെ സൗകര്യങ്ങൾ സന്ദർശിക്കുകയും ദേശീയ ചുമതലകൾ നിർവഹിക്കുന്നതിന് ഉപയോഗിക്കുന്ന ഏറ്റവും പുതിയ ഉപകരണങ്ങളും സാങ്കേതികവിദ്യകളും കാണുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.