Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഷേ​ക്സ്പി​യ​റു​ടെ...

ഷേ​ക്സ്പി​യ​റു​ടെ ജീ​വി​ത​വു​മാ​യി ‘ഇ​തി​ഹാ​സം’ ഒ​മാ​നി​ൽ

text_fields
bookmark_border
ഷേ​ക്സ്പി​യ​റു​ടെ ജീ​വി​ത​വു​മാ​യി ‘ഇ​തി​ഹാ​സം’ ഒ​മാ​നി​ൽ
cancel
camera_alt

‘ഇ​തി​ഹാ​സം’ നാ​ട​ക​ത്തി​ന്‍റെ തി​ര​ക്ക​ഥ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ മ​സ്ക​ത്തി​ൽ ന​ട​ന്ന വാ​ർ​ത്ത​

സ​മ്മേ​ള​ന​ത്തി​ൽ കൈ​മാ​റി​യ​പ്പോ​ൾ

മ​സ്ക​ത്ത്​: ഇ​ന്റ​ർ​നാ​ഷ​ന​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ക്രി​യേ​റ്റി​വ് ഇ​വ​ൻ​റ്സ് എ​ൽ.​എ​ൽ.​സി (ഐ.​ഒ.​സി) ഭാ​വാ​ല​യ ആ​ർ​ട്ട് ആ​ൻ​ഡ് ക​ൾ​ച്ച​ർ ഫൗ​ണ്ടേ​ഷ​നു​മാ​യി ചേ​ർ​ന്ന്​ ഒ​മാ​നി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വി​ദ്യാ​ഭ്യാ​സം, മാ​ന​വ വി​ഭ​വ​ശേ​ഷി വി​ക​സ​നം, വി​നോ​ദം, ക്രി​യാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക​ളാ​യി​രി​ക്കും ന​ട​ത്തു​ക. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം ജൂ​ണി​ൽ എ​ച്ച്.​ആ​ർ സം​ഗ​മ​വും ഒ​ക്​​ടോ​ബ​റി​ൽ പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ വി​ല്യം ഷേ​ക്സ്പി​യ​റു​ടെ ജീ​വി​ത​ക​ഥ​പ​റ​യു​ന്ന ‘ഇ​തി​ഹാ​സം’ നാ​ട​ക​വും അ​ര​ങ്ങേ​റും. സി​റി​ൾ സാ​മു​വ​ലാ​ണ്​ എ​ച്ച്.​ആ​ർ സം​ഗ​മ​ത്തി​ന്‍റെ കോ​ഓ​ഡി​നേ​റ്റ​ർ.

ഒ​മാ​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ‘ഇ​തി​ഹാ​സം’ നാ​ട​കം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്​ രാ​ജേ​ഷ് ബാ​ല​കൃ​ഷ്ണ​നാ​ണ്. അ​മൃ​ത്പാ​ൽ അ​സോ​സി​യേ​റ്റ് സം​വി​ധാ​യ​ക​നും രാ​ജേ​ഷ് കാ​യം​കു​ളം ചീ​ഫ് അ​സി. സം​വി​ധാ​യ​ക​നു​മാ​ണ്. 40ല​ധി​കം അ​ഭി​നേ​താ​ക്ക​ളും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടു​ന്ന ഇ​തി​ഹാ​സ​ത്തി​ലെ പ്ര​ധാ​ന​വേ​ഷം ബി​ജു വ​ർ​ഗീ​സ് അ​വ​ത​രി​പ്പി​ക്കും. ആ​ർ​ട്ടി​സ്റ്റ് സു​ജാ​ത​ൻ മാ​സ്റ്റ​റാ​ണ് രം​ഗ​പ​ടം നി​ർ​വ​ഹി​ക്കു​ന്ന​ത്. ഗു​ണ​മേ​ന്മ​യി​ലൂ​ന്നി​യാ​യി​രി​ക്കും ത​ങ്ങ​ളു​ടെ പ​രി​പാ​ടി​ക​ളെ​ന്ന്​ ഓ​ണ​റ​റി ചെ​യ​ർ​മാ​ൻ ഡോ. ​ജെ. ര​ത്ന​കു​മാ​ർ പ​റ​ഞ്ഞു.

സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ എ​ല്ലാ ക​മ്യൂ​ണി​റ്റി​ക​ളു​ടെ​യും താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ പ​രി​പാ​ടി​ക​ൾ ഐ.​ഒ.​സി​യും ഭാ​വാ​ല​യ​യും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ സി​യ​ഉ​ൽ ഹ​ഖ് ലാ​രി പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഡ​യ​റ​ക്ട​ർ മ​ൻ​സൂ​ർ അ​ഹ​മ്മ​ദ്, ഫി​ർ​ദൗ​സ് നൂ​റൈ​ൻ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShakespeareOman'Ithihasam'
News Summary - 'Ithihasam' with Shakespeare's life in Oman
Next Story