ചൂട് കൂടുന്നു; ജാഗ്രത വേണമെന്ന് വിദഗ്ധർ
text_fieldsമസ്കത്ത്: ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ. സ്വയം രക്ഷക്കും വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും സുരക്ഷക്കും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനാണ് നിർദേശം.
കഴിഞ്ഞ ഒരാഴ്ചക്കാലം രാജ്യത്തിെൻറ വിവിധയിടങ്ങളിൽ 47ഡിഗ്രി വരെ ചൂട് വർധിച്ചിരുന്നു. വരും ദിവസങ്ങളിൽ ഇനിയും കൂടാനുള്ള സാധ്യതയാണുള്ളത്. നിർജ്ജലീകരണം തടയാനായി കൂടുതലായി വെള്ളം കുടിക്കുക, സൂര്യാഘാതം പ്രതിരോധിക്കാൻ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ എത്താതിരിക്കാൻ ശ്രദ്ധിക്കുക, ശരീരോഷ്മാവ് സുരക്ഷിതമായ തലത്തിൽ സൂക്ഷിക്കാൻ സാധ്യമാകുന്ന വസ്ത്രധാരണം സ്വീകരിക്കുക എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.
രാവിലെ പത്തുമുതൽ വൈകുന്നേരം മൂന്നുവരെ പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലെതന്നും ചിലർ അഭിപ്രായപ്പെടുന്നു. കോവിഡ് വ്യാപനത്തിെൻറ സാഹചര്യത്തിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കിയാൽ രോഗത്തിൽ നിന്നും ചൂടിൽ നിന്നും രക്ഷപ്പെടാം. പുറംജോലികൾ ചെയ്യുന്ന തൊഴിലാളികൾ തലയും മുഖവും മറക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.
ചൂട് കൂടുതലാകുന്ന ഉച്ച സമയങ്ങളിൽ തണലിൽ വിശ്രമിക്കാനും ഒ.ആർ.എസ് പാനീയമോ മറ്റോ കഴിക്കാനും ഇത്തരക്കാർ ശ്രദ്ധിക്കണം. ധാരാളം വിയർക്കുേമ്പാൾ സോഡിയം, പൊട്ടാസ്യം എന്നിവ കുറയുന്നത് പരിഹരിക്കാൻ ഒ.ആർ.എസ് ഉപകരിക്കും. വീടുകളിലെ വൈദ്യുതമീറ്ററും എയർ കണ്ടീഷനറുകളും ഓവർലോഡ് വഹിക്കുന്നില്ലെന്ന് ഉറപ്പുവരുത്തലും അനിവാര്യമാണ്.
വീട്ടുമൃഗങ്ങളെ ശ്രദ്ധിക്കുന്നതു പോലെ പരിസരങ്ങളിലെ പക്ഷികൾക്കും മൃഗങ്ങൾക്കും ശ്രദ്ധ അനിവാര്യമാണ്.വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പക്ഷികൾക്കും പൂച്ചയടക്കമുള്ള കൊച്ചുമൃഗങ്ങൾക്കും കുടിക്കാൻ പാത്രത്തിലോ മറ്റോ വെള്ളം സൂക്ഷിക്കുന്നത് നല്ലതാണ്. ഒാരോ വർഷവും കഠിനമായ ചൂടിൽ നൂറുകണക്കിന് ജീവികൾ ചത്തുപോകുന്നതായാണ് കണക്ക്. ഇത് തടയാൻ ചെറിയ പരിശ്രമങ്ങൾകൊണ്ട് സാധ്യമാകും.
വാഹനങ്ങളുടെ സുരക്ഷക്ക്, അവയുടെ വാട്ടർ ലെവൽ, കൂളിങ് ലെവൽ, ടയർ എന്നിവ ഇടക്ക് പരിശോധിക്കണമെന്നും ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.