ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് ‘പ്രിയോറിറ്റി അഡ്വാേൻറജു’മായി ജെറ്റ് എയർവേസ്
text_fieldsമസ്കത്ത്: ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് ‘പ്രിയോറിറ്റി അഡ്വാേൻറജ്’ സേവനവുമായി ജെറ്റ് എയർവേസ്. ഇൗ മാസം ഒന്നുമുതൽ നിലവിൽവന്ന പുതിയ സേവനപ്രകാരം യാത്രക്കാർക്ക് ‘പ്രിയോറിറ്റി അഡ്വാേൻറജ്’ കൗണ്ടറിൽ ചെക്ക് ഇൻ ചെയ്യാനും യാത്ര അവസാനിക്കുന്ന സമയത്തുതന്നെ ലഗേജ് ലഭ്യമാക്കുകയും ചെയ്യാം. ജെറ്റ് എയർവേസ് വെബ്സൈറ്റ്, മൊബൈൽ ആപ് വഴി ബുക്ക് ചെയ്യുന്നവർക്കാണ് ഇൗ അധികസേവനം ലഭിക്കുക. ഗൾഫിൽനിന്ന് പുറപ്പെടുന്ന എല്ലാ വിമാനങ്ങളിലും വിമാനം പുറപ്പെടുന്നതിന് രണ്ടുമണിക്കൂർ മുമ്പ് ചെറിയതുക അധികമായി നൽകിയാൽ സേവനം ലഭ്യമാകും.
മസ്കത്തിൽനിന്നുള്ളവർ ആറ് റിയാലാണ് നൽകേണ്ടത്. ഒരു സെക്ടറിൽ ഒരു അതിഥിക്കാണ് ഇൗ നിരക്ക് ഇൗടാക്കുന്നത്. ജെറ്റ് പ്രിവിലേജ് പ്ലാറ്റിനം, ഗോൾഡ് അംഗങ്ങൾക്കും ‘ഫ്രീക്വൻറ് ഫ്ലൈയർ’ പദ്ധതിയിലുള്ളവർക്കും ‘പ്രിയോറിറ്റി അഡ്വാേൻറജ്’ പാരിതോഷികമായി ലഭിക്കും. ബുക്ക് ചെയ്തപ്പോൾ ഇൗ ആനുകൂല്യം ഉപയോഗപ്പെടുത്താത്തവർക്ക് പിന്നീട് വെബ്സൈറ്റിെൻറ മാനേജ് ബുക്കിങ് വിഭാഗത്തിൽ പോയി റിസർവേഷന് മുൻകാല പ്രാബല്യം നൽകാൻ കഴിയും. ജെറ്റ് എയർവേസിൽ യാത്ര ചെയ്യുന്ന അതിഥികളുടെ യാത്രാനുഭവം ഏറ്റവും മധുരമാക്കുകയെന്ന പരമ ലക്ഷ്യത്തിെൻറ ഭാഗമായാണ് പുതിയ ചുവടുവെപ്പെന്ന് കമ്പനി ഗൾഫ്, മിഡിലീസ്റ്റ്, ആഫ്രിക്ക വൈസ് പ്രസിഡൻറ് ഷാക്കിർ കന്താവാല പറഞ്ഞു. കഴിഞ്ഞവർഷം ഇന്ത്യയിലെ യാത്രക്കാർക്കായി ഇൗ സേവനം ആരംഭിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.