ഓർമകളിൽ ‘ജുവൽ ഓഫ് മസ്കത്ത്’ കപ്പൽയാത്ര
text_fieldsമസ്കത്ത്: പരമ്പരാഗത വഴികളിലൂടെ ഇന്ത്യയും ഒമാനും കപ്പൽ യാത്രക്കൊരുങ്ങുമ്പോൾ ഓർമയിൽ തെളിയുന്നത് ‘ജുവൽ ഓഫ് മസ്കത്ത്’ പായ്ക്കപ്പൽ നടത്തിയ യാത്ര. അന്തരിച്ച മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് സിംഗപ്പൂരിനും അവിടുത്തെ ജനങ്ങൾക്കും സമ്മാനിച്ചതാണ് ‘ജുവൽ ഓഫ് മസ്കത്ത്’ പായ്ക്കപ്പൽ.
1998ൽ ഇന്തോനേഷ്യയിലെ ബെലിതുങ് ദ്വീപിൽനിന്ന് കണ്ടെത്തിയ അറേബ്യൻ കപ്പലിന്റെ പകർപ്പാണ് ‘ജുവൽ ഓഫ് മസ്കത്ത്’.18 മീറ്റർ നീളവും ആറു മീറ്റർ വീതിയുമുള്ള ഈ പായ്ക്കപ്പൽ, ഒമ്പതാം നൂറ്റാണ്ടിലെ അറബ് കപ്പൽ നിർമാണരീതികൾക്ക് സമാനമായി തെങ്ങിൻ നാരുകളാൽ കൈകൊണ്ട് തുന്നിച്ചേർത്ത പലകകൾ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്.
ഒമാനികൾ, സിംഗപ്പൂരുകാർ എന്നിവരുൾപ്പെടെ 15 നാവികരോടൊപ്പം ‘ജുവൽ ഓഫ് മസ്കത്ത്’ 68 ദിവസം കടലിൽ യാത്രചെയ്ത് 138 ദിവസങ്ങൾക്കുശേഷം 2010 ജൂലൈ മൂന്നിനാണ് സിംഗപ്പൂരിലെത്തുന്നത്. ഈ യാത്രയുടെ മാതൃകയിലാണ് ഇന്ത്യയിൽനിന്നും ഒമാനിലേക്ക് അടുത്തവർഷം കപ്പൽയാത്രക്ക് ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.