സോന ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ‘ജ്യുവൽ ഓഫ് ഒമാൻ’ മത്സരം
text_fieldsമസ്കത്ത്: രാജ്യത്തെ മുൻനിര ആഭരണ നിർമാതാക്കളും സ്വർണ-വജ്രാഭരണങ്ങളുടെ വിൽപനക്കാരുമായ സോന ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ‘ജ്യുവൽ ഓഫ് ഒമാൻ’ മത്സരത്തിന് തുടക്കമായി. ഫോട്ടോയെടുപ്പ് മത്സരം ഉൾപ്പെടെ വിവിധ ഇനങ്ങളാണ് ‘ജ്യുവൽ ഓഫ് ഒമാനി’ൽ വരുന്നത്.
ഒമാനിലെ 15 വയസ്സിന് മുകളിലുള്ള എല്ലാ താമസക്കാർക്കും മത്സരത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ പേര്, സ്ഥലം, രാജ്യം, ജോലി എന്നിവ +968 9205 5916 എന്ന വാട്സ്ആപ് നമ്പറിലേക്ക് അയച്ച് രജിസ്റ്റർ ചെയ്യണം. വിജയിക്ക് സോന ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡർ കരാറും 400 ഒമാൻ റിയാൽ വിലമതിപ്പുള്ള ഡയമണ്ട് നെക്ലേസും ലഭിക്കും. രണ്ടാം സമ്മാനമായി ഡയമണ്ട് പെൻഡന്റും മൂന്നാം സമ്മാനമായി ഡയമണ്ട് മോതിരവും ലഭിക്കും. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി ഏപ്രിൽ 15.
വ്യക്തികൾക്ക് അവരുടെ സർഗാത്മകത പ്രദർശിപ്പിക്കുന്നതിനും അതിശയകരമായ ഡയമണ്ട് ആഭരണങ്ങൾ നേടുന്നതിനുമുള്ള വേദി ഒരുക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് സോന ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഉടമ വിവേക് മോഹൻ പറഞ്ഞു.
വജ്രം, സ്വർണം, വെള്ളി ആഭരണങ്ങളുടെ വിപുലമായ ശ്രേണി വാഗ്ദാനം ചെയ്യുന്ന ഒമാനിലെ പ്രശസ്ത ജ്വല്ലറിയാണ് സോന ഗോൾഡ് ആൻഡ് ഡയമണ്ട്സ്. കൂടുതൽ വിവരങ്ങൾക്ക് +968 92055916 എന്ന നമ്പറിലേക്ക് വാട്സ് ആപ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.