വീട്ടുജോലിയുടെ മറവിൽ നടക്കുന്ന തൊഴിൽ തട്ടിപ്പ്: ജാഗ്രതയോടെ കാണണമെന്ന് അംബാസഡർ
text_fieldsമസ്കത്ത്: വീട്ടുജോലിയുടെ മറവിൽ നടക്കുന്ന തൊഴിൽ തട്ടിപ്പ് പ്രവാസി സമൂഹം കൂടുതൽ ജാഗ്രതയോടെ കാണണമെന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ്.പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാനെത്തിയ ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റി ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.തൊഴിൽ, വിസ തട്ടിപ്പുകൾക്കിരകളായി നിരവധി പേർ ഒമാനിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നതും ദുരിതമനുഭവിക്കുന്നതും ഒ.ഐ.സി.സി അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി.
ദുരിതമനുഭവിക്കുന്ന ആളുകൾക്ക് ആവുന്ന വിധത്തിലുള്ള സഹായങ്ങൾ എത്തിക്കുന്നതും ടിക്കറ്റുകൾ എടുത്തുനൽകി നാടണയാൻ സഹായിക്കുന്നതും വേണ്ട നിയമസഹായങ്ങൾ എത്തിക്കുന്നതും ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് കൃത്യമായ ഇടവേളകളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതുമടക്കം ഒ.ഐ.സി.സി നടത്തുന്ന സന്നദ്ധ സേവന പ്രവർത്തനങ്ങൾ അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി. ഒ.ഐ.സി.സിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് സജി ഔസേഫ്, ദേശീയ നേതാക്കളായ ബിന്ദു പാലയ്ക്കൽ, മാത്യു മെഴുവേലി, അഡ്വ. എം.കെ. പ്രസാദ്, ഡോ. നാദിയ അൻസാർ, റെജി ഇടിക്കുള എന്നിവരാണ് അംബാസഡറെ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.