ജോഡോ യാത്ര നാടിന്റെ ഐക്യം തിരിച്ചുപിടിക്കാൻ -ടി.എൻ. പ്രതാപൻ എം.പി
text_fieldsനിസ്വ: നമ്മുടെ നാടിന്റെ മതേതരത്വവും ഐക്യവും തിരിച്ചുപിടിക്കാനാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കന്യാകുമാരി മുതൽ കശ്മീർവരെ ഭാരത് ജോഡോ പദയാത്ര നടത്തുന്നതെന്ന് ടി.എൻ. പ്രതാപൻ എം.പി. ഒ.ഐ.സി.സി നിസ്വ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഈദ് ഓണാഘോഷ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസിസമൂഹം നമ്മുടെ രാജ്യത്തിന്റെ സമ്പദ് ഘടനയുടെ നട്ടെല്ലാണ്, അവരെ അവഗണിച്ച് ഒരു സർക്കാറിനും മുന്നോട്ടുപോകാൻ കഴിയില്ല. പ്രവാസികളുടെ വിമാനയാത്രക്കൂലി വർധനവിൽ സമയോചിതമായി പാർലമെന്റിന്റെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവാതിര, ഓണപ്പൂക്കളം, മാവേലിയെ വരവേൽക്കൽ, ഒപ്പന, ഓണസദ്യ എന്നിവ പരിപാടിക്ക് നിറപ്പകിട്ടേകി.
ചടങ്ങിൽ ഒ.ഐ.സി.സി നിസ്വ റീജനൽ കമ്മിറ്റി പ്രസിഡന്റ് സതീഷ് നൂറനാട് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള, ഒ.ഐ.സി.സി സ്ഥാപകനേതാവ് എൻ.ഒ. ഉമ്മൻ, ഒ.ഐ.സി.സി ഒമാൻ നാഷനൽ പ്രസിഡന്റ് സജി ഔസേഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജനറൽ സെക്രട്ടറി ബിന്ദു പാലക്കൽ, സെക്രട്ടറി സന്തോഷ് പള്ളിക്കൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എബി വടക്കേടം, ഇ.വി. പ്രദീപ്, വർഗീസ് സേവിയർ എന്നിവർ സംസാരിച്ചു. ഒ.ഐ.സി.സി നിസ്വ റീജനൽ ജനറൽ സെക്രട്ടറി മോനിഷ് സ്വാഗതവും സെക്രട്ടറി പ്രകാശ് ജോൺ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.