വനിതദിനം; ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ആഘോഷ പരിപാടികൾക്ക് തുടക്കം
text_fieldsമസ്കത്ത്: ഒമാനിലെ പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് സംഘടിപ്പിക്കുന്ന ഒരുമാസം നീളുന്ന വനിത ദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. ബൗഷർ ക്ലബിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ ഒമാൻ സ്റ്റേറ്റ് കൗൺസിൽ അംഗം സാരിയ അൽ ഹാദിയ മുഖ്യാതിഥിയായി. ജോയ് ആലുക്കാസ് ഗ്രൂപ് ഡയറക്ടർ മേരി ആന്റണി ജോസ് ഉദ്ഘാടനം ചെയ്തു. എല്ലാ മേഖലയിലും അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്ന വനിതകൾ ഇന്ന് ലോകത്തിനുതന്നെ പ്രചോദനമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഇൻസ്റ്റന്റ് കാഷ് ചീഫ് ബിസിനസ് ഓഫിസർ അഞ്ജലി മേനോൻ പറഞ്ഞു.
ഇൻസ്റ്റന്റ് കാഷ് കൺട്രി മാനേജർ നിഹാസ് നൂറുദ്ദീൻ, ജോയ് ആലുക്കാസ് ജ്വല്ലറി റീജനൽ ഹെഡ് ആന്റോ ഇഗ്നേഷ്യസ് എന്നിവർ സംസാരിച്ചു. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി സ്വാഗതവും ഓപറേഷൻ മാനേജർ അൻസാർ ഷെന്താർ നന്ദിയും പറഞ്ഞു.
ഒരുമാസം നീളുന്ന വനിതദിനാഘോഷത്തോടനുബന്ധിച്ച് കലാ, കായിക, സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പരിപാടികളും മത്സരങ്ങളുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിജയികൾക്ക് കാഷ് അവാർഡ് ഉൾപ്പെടെ നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.