Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജോയ് ​ആലുക്കാസ്​...

ജോയ് ​ആലുക്കാസ്​ എക്​സ്​ചേഞ്ച്​ ഹെഡ്​ ഓഫിസ്​ ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
ജോയ് ​ആലുക്കാസ്​ എക്​സ്​ചേഞ്ച്​ ഹെഡ്​ ഓഫിസ്​ ഉദ്​ഘാടനം ചെയ്​തു
cancel
camera_alt

ജോയ്​ ആലുക്കാസ്​ എക്​സ്​ചേഞ്ച്​ ഹെഡ്​ ഓഫിസ്​ ഉദ്​ഘാടനം പാർട്​ണർ ശൈഖ്​ സാലിം അൽ റവാഹി നിർവഹിക്കുന്നു 

മസ്​കത്ത്​: ഒമാനിലെ പ്രധാന ധനവിനിമയ സ്​ഥാപനമായ ജോയ്​ ആലുക്കാസ്​ എക്​സ്​ചേഞ്ച്​ പുതിയ ഹെഡ്​ ഓഫിസ്​ മസ്​കത്ത്​ സെക്യൂരിറ്റി മാർക്കറ്റിന്​ സമീപം എം.ബി.ഡി ഫഹദ്​ പ്ലാസയിൽ ഉദ്​ഘാടനം ചെയ്​തു.

ജോയ്​ ആലുക്കാസ്​ ഗ്രൂപ്​ പാർട്​ണർ ശൈഖ്​ സാലിം അൽ റവാഹി ഉദ്​ഘാടനം ചെയ്​തു. ജോയ് ​ആലുക്കാസ്​ എക്​സ്​ചേഞ്ച് ജനറൽ മാനേജർ നിക്​സൺ ബേബി, ജോയ്​ ആലുക്കാസ്​ ജ്വല്ലറി ജനറൽ മാനേജർ ആ​േൻറാ ഇഗ്​നേഷ്യസ്​, ഓപറേഷൻസ്​ മാനേജർ അൻസാർ ഷേന്താർ, മറ്റു ജോയ്​ ആലുക്കാസ്​ എക്​സ്​ചേഞ്ച് വകുപ്പ്​ മേധാവികളും ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിൽ പ​ങ്കെടുത്തു.

വിഡിയോ കോൺഫറൻസ്​ വഴി ചടങ്ങിനെ അഭിമുഖീകരിച്ച്​ ഗ്രൂപ് ചെയർമാൻ ജോയ്​ആലുക്കാസ്​ ഉദ്​ഘാടനത്തിൽ പങ്കാളിയായി. ഈ വർഷം ഒമാനിലെ ബ്രാഞ്ചുകളുടെ എണ്ണം 26ൽനിന്ന്​ 35ലേക്ക്​ വർധിപ്പിക്കാൻ പദ്ധതിയുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. ജോയ്​ ആലുക്കാസ്​ എക്​സ്​ചേഞ്ച് എം.ഡി ആൻറണി ജോസും വിഡിയോ കോൺഫറൻസിലൂടെ പങ്കാളിയായി. ഒമാനിലെ കമ്പനിയുടെ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കോവിഡ്​ പ്രോ​​ട്ടോകോൾ പാലിച്ചാണ്​ ചടങ്ങ്​ നടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joy Alukas Exchange
News Summary - Joy Alukas Exchange Head Office Inaugurated
Next Story