Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജോ​യ് ആ​ലു​ക്കാ​സ്...

ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ 2: എം.​ഐ.​എ​സ്‌ മി​സ്ഫ ജേ​താ​ക്ക​ൾ

text_fields
bookmark_border
ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ 2: എം.​ഐ.​എ​സ്‌ മി​സ്ഫ ജേ​താ​ക്ക​ൾ
cancel

മ​സ്ക​ത്ത്​: ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സീ​സ​ൺ -2 എം.​ഐ.​എ​സ്‌ മി​സ്ഫ ജേ​താ​ക്ക​ളാ​യി.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ അ​ൽ ന​ബ മി​സ്ഫ​യെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ബി.​ഇ.​സി ഗാ​ല മൂ​ന്നാം സ്ഥാ​നം നേ​ടി. ഈ​സി റെ​മി​റ്റ് മ​ണി ട്രാ​ൻ​സ്ഫെ​രു​മാ​യി ചേ​ർ​ന്നാ​യി​രു​ന്നു മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. മ​സ്‌​ക​ത്ത്​ ഏ​രി​യ​യി​ലെ 16 ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ​പെ​ട്ട ടീ​മു​ക​ളാ​ണ്​ മ​ത്സ​ര​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. എ​ല്ലാ വ​ർ​ഷ​വും ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് വി​വി​ധ​ങ്ങ​ളാ​യ മ​ത്സ​ര​ങ്ങ​ളാ​ണ് ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ​നി​ത​ക​ൾ​ക്ക് വോ​ളി​ബാ​ളും എ​ല്ലാ വ​ർ​ഷ​വും ന​ട​ത്താ​റു​ണ്ട്. സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ​യും ഞ​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​ത്​ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​തെ​ന്ന്​ ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ നി​ക്സ​ൺ ബേ​ബി പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന പ്രോ​ത്സാ​ഹ​ന​വും പി​ന്തു​ണ​യു​മാ​ണ്​ ഇ​തു​പോ​ലു​ള്ള മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നും അ​ടു​ത്ത വ​ർ​ഷം സീ​സ​ൺ ത്രീ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ അ​ൻ​സാ​ർ ഷെ​ന്താ​ർ പ​റ​ഞ്ഞു. സ​മാ​പ​ന ച​ട​ങ്ങി​ൽ ജോ​യ് ആ​ലു​ക്കാ​സ് ജ​ന​റ​ൽ മാ​നേ​ജ​ർ നി​ക്സ​ൺ ബേ​ബി, ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ അ​ൻ​സാ​ർ ഷെ​ന്താ​ർ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഉ​ന​സ്, ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് ത​ല​വ​ൻ വി​വേ​ക്, ഗ്രൂ​പ് എ​ച്ച്. ആ​ർ മാ​നേ​ജ​ർ പ്രി​ൻ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Premier LeagueJoy AlukasSeason 2Misfa
News Summary - Joy Alukas Exchange Premier League Season 2: MIS Misfa Winners
Next Story