ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ നവീകരിച്ച ഷോറൂം സുഹാറിൽ പ്രവർത്തനം തുടങ്ങി
text_fieldsമസ്കത്ത്: രാജ്യത്തെ പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ നവീകരിച്ച സുഹാർ ഡൗൺ ടൗൺ ബ്രാഞ്ച് കൂടുതൽ സൗകര്യത്തോടെ പ്രവർത്തനം ആരംഭിച്ചു. ലുലു ഹൈപർ മാർക്കറ്റിന് എതിർവശത്താണ് പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചത്. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി ഉദ്ഘാടനം ചെയ്തു. ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ സേവനങ്ങൾക്കും ഉല്പന്നങ്ങൾക്കുമുള്ള അംഗീകാരമാണ് കൂടുതൽ ശാഖകൾ തുറക്കാൻ പ്രചോദനമാകുന്നതെന്നും ഉപഭോക്താക്കളുടെ അടുത്തേക്ക് ചെല്ലുക എന്നരീതിയുടെ ഭാഗമായാണ് കൂടുതൽ ശാഖകൾ തുറക്കുന്നതെന്നും മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
2024 ആകുമ്പോഴേക്കും ഒമാനിലെ എല്ലാ പ്രമുഖ സൂപ്പർ-ഹൈപർ മാർക്കറ്റുകളിലും ജോയ് ആലുക്കാസിന്റെ ശാഖകൾ തുറക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ചടങ്ങിൽ ആലുക്കാസ് എക്സ്ചേഞ്ച് ഓപറേഷൻ മാനേജർ അൻസാർ ഷെന്താർ, മാർക്കറ്റിങ് മാനേജർ കെ. ഉനാസ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ വിവേക് തുടങ്ങിയവർ പങ്കെടുത്തു. നിലവിൽ പണമയച്ച് മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ടിൽ വരുന്ന സേവനം, വിദേശ കറൻസി ട്രാൻസാക്ഷൻ, മൊബൈൽ മണി ട്രാൻസ്ഫർ എന്നിവ ഉൾപ്പെടെ എല്ലാ സേവനവും ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. കൂടാതെ ഇനിമുതൽ ഒമാനിലെ ഏതു ബാങ്ക് കാർഡ് ഉപയോഗിച്ചും പണം നാട്ടിലേക്കയക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഓപറേഷൻ മാനേജർ അൻസാർ ഷെന്താർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.