ഡയാനയും മക്കളുമില്ലാതെ ജോയൽ ഇന്ന് നാട്ടിലെത്തും
text_fieldsമസ്കത്ത്: അർബുദ ബാധിതനായി ചികിത്സയിലിരിക്കെ മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹ ം ഇന്ന് നാട്ടിലെത്തിക്കും. മാള പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന പഴയാറ്റിൽ ജോ സിെൻറ (ജോസ് ടെക്സ്റ്റൈൽസ്) മകൻ ജോയലിെൻറ (42) മൃതദേഹമാണ് ഇന്ന് ജന്മനാട്ടിലെത്തിക്ക ുക. കാർഗോ വിമാനത്തിൽ മസ്കത്തിൽ നിന്ന് ദോഹ വഴി മൃതദേഹം ഇന്ന് രാവിലെ ബംഗളൂരുവി ലെത്തിക്കും.
അവിടെ കെ.എം.സി.സി പ്രവർത്തകർ ഏറ്റുവാങ്ങി റോഡുമാർഗം തൃശൂർ മാളയിലെ സ്വവസതിയിൽ എത്തിക്കാനാണ് പദ്ധതി. ചൊവ്വാഴ്ച വൈകീട്ടാണ് മൃതദേഹം മസ്കത്തിൽ നിന്ന് കൊണ്ടുപോയത്. പൂർണ ഗർഭിണിയായ ഭാര്യ ഡയാനയും മൂന്ന് മക്കളും മസ്കത്തിലാണ് ഉള്ളത്. യാത്ര സാധ്യമല്ലാത്തതിനാൽ മക്കൾക്ക് പോലും മൃതദേഹത്തെ അനുഗമിക്കാൻ കഴിയാത്ത അവസ്ഥയാണ്. കുടുംബ സുഹൃത്തുക്കളാണ് ഇവർക്ക് തുണയായി മസ്കത്തിലുള്ളത്.
ലുലു എക്സ്ചേഞ്ച് മസ്കത്ത് ഏരിയാ മാനേജരായിരുന്ന ജോയൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. വയറ്റിൽ അർബുദം ബാധിച്ചതിനെ തുടർന്ന് മൂന്ന് വർഷത്തിലധികമായി ചികിത്സയിലായിരുന്നു. നാട്ടിലായിരുന്നു ചികിത്സ. ചികിത്സക്കായി ഏപ്രിലിൽ നാട്ടിൽ പോകാനിരിക്കെയാണ് ഇന്ത്യയിൽ ലോക്ഡൗണും അന്താരാഷ്ട്ര വിമാന സർവിസുകൾക്ക് വിലക്കും നിലവിൽ വന്നത്.
ചികിത്സ മുടങ്ങിയ സാഹചര്യത്തിനൊപ്പം മാനസിക സമ്മർദവും കൂടിയായതോടെ രോഗകിടക്കയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് മസ്കത്തിലെ ആസ്റ്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജോയലിനെ നാട്ടിൽ എത്തിക്കാനുള്ള സാധ്യതകൾ തേടി എംബസിയുമായി സുഹൃത്തുക്കളും സഹപ്രവർത്തകരും ബന്ധപ്പെട്ടിരുന്നെങ്കിലും ഒരു പ്രയോജനമുണ്ടായില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.