ജോയ് ആലുക്കാസ് എക്സ്ചേഞ്ച് പുതിയ ബ്രാഞ്ച് നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ തുറന്നു
text_fieldsമസ്കത്ത്: രാജ്യത്തെ പ്രമുഖ ധനവിനിമയ ഇടപാട് സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ ഒമാനിലെ 44ാമത്തെ ബ്രാഞ്ച് അമീറാത്തിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തനം ആരംഭിച്ചു . ജനറൽ മാനേജർ നിക്സൺ ബേബി ഉദ്ഘാടനം ചെയ്തു.
ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ അമീറാത്തിലെ നാലാമത്തെ ബ്രാഞ്ച് കൂടിയാണിത്. മസ്കത്ത് ഗവർണറേറ്റിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന അമീറാത്തിൽ സാധാരണക്കാരായ വിദേശതൊഴിലാളികളാണ് ഏറെയും ഉള്ളത്.
അവരുടെ സൗകര്യത്തിനാണ് നാലാമതൊരു ബ്രാഞ്ചുകൂടി ആരംഭിച്ചത് എന്നും മറ്റ് ബ്രാഞ്ചുകളിൽ ലഭിക്കുന്ന എല്ലാവിധ സൗകര്യങ്ങളും ആനുകൂല്യങ്ങളും ഇവിടെയും ലഭിക്കുമെന്നും നിക്സൺ ബേബി പറഞ്ഞു സമീപഭാവിയിൽതന്നെ 50 ബ്രാഞ്ചുകൾ എന്ന ലക്ഷ്യം കൈവരിക്കുമെന്നും നിക്സൺ ബേബി കൂട്ടിച്ചേർത്തു.
ഉപഭോക്താക്കളെ കൂടുതൽ സഹായിക്കുക എന്നതാണ് ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ ലക്ഷ്യം. അതിനാലാണ് ജനവാസ കേന്ദ്രങ്ങളിൽ കൂടുതൽ ബ്രാഞ്ചുകൾ തുറക്കുന്നത്. ഇന്ന് മൊബൈൽ ആപ്ലിക്കേഷൻ വഴി ആർക്കും എളുപ്പത്തിൽ പണം അയക്കാനുള്ള സൗകര്യം ഉണ്ടെങ്കിലും കൂടുതൽ ആളുകളും വരുന്നത് നേരിട്ട് ബ്രാഞ്ചുകൾ മുഖേന പണം അയക്കാനാണ്.
അതിനാൽ കൂടുതൽ ബ്രാഞ്ചുകൾ തുറക്കാൻ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് മാനേജ്മെന്റിന് ഏറെ അഭിമാനമാണെന്ന് അസിസ്റ്റന്റ ജനറൽ മാനേജർ അൻസാർ ഷെന്താർ പറഞ്ഞു. ചടങ്ങിൽ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് ഭാരവാഹികൾ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഹ്യൂമൻ റിസോഴ്സ് വിഭാഗം തലവൻ ഫഹദ് അൽ ഹബ്സി തുടങ്ങിയവർ സംബന്ധിച്ചു.
മൊബൈൽ ആപ്ലിക്കേഷന് പുറമെ വിദേശ ടൂറിസ്റ്റുകൾ അടക്കമുള്ളവർക്ക് എളുപ്പത്തിൽ കറൻസികൾ മാറ്റിയെടുക്കുന്നതിനും അതോടൊപ്പം വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിനായി പോയിട്ടുള്ള പ്രവാസികളുടെ മക്കൾക്ക് എളുപ്പത്തിൽ പണമയച്ചു മിനിറ്റുകൾക്കുള്ളിൽ ലഭിക്കുന്ന സേവനങ്ങളും എല്ലാ ബ്രാഞ്ചുകളിലും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.