ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ആറ് ശാഖകള്‍ കൂടി തുറന്നു
text_fieldsമസ്കത്ത്: രാജ്യത്തെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച് പുതുതായി ആറു ശാഖകള്‍ കൂടി ഒമാന്റെ വിവിധ ഭാഗങ്ങളിലായി തുറന്നു. ഇതോടെ ആകെ ശാഖകളുടെ എണ്ണം 39 ആയി. സാധാരണക്കാരായ വിദേശികള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്നതും അവര്‍ക്ക് ഏറെ സൗകര്യപ്രദമാകുന്നതുമായ സ്ഥലങ്ങളായ ആമിറാത്ത്, അമിറാത് 5, ഇബ്രി, സഹം, അല്‍ഖൂദ് 7, റൂവി നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലാണ് പുതിയ ശാഖകള്‍ തുടങ്ങിയത്.
ജോയ് ആലുക്കാസ് ചെയര്മാന് ജോയ് ആലുക്കാസ്, മാനേജിങ് ഡയറക്ടര്‍ ആന്റണി ജോസ് എന്നിവര്‍ ചേര്‍ന്ന് ആറ് ശാഖകള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ജോയ് ആലുക്കാസ് ഒമാനില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ട് പത്തുവര്‍ഷം തികയുന്ന അവസരത്തില്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി
പണമയക്കാനുള്ള സൗകര്യമാണ് ചെയ്യുന്നതെന്ന് ഇരുവരും പറഞ്ഞു.
പത്തു വര്‍ഷം മുമ്പ് കേവലം രണ്ടു ശാഖകളുമായി ഒമാനില്‍ പ്രവര്‍ത്തനം ആരംഭിച്ച ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഇപ്പോള്‍ 39 ശാഖകളായി നില്‍ക്കുന്നത് ഉപഭോക്താക്കള്‍ നല്കിയ പിന്തുണ ഒന്നുകൊണ്ടു മാത്രമാണെന്നും അതിനാല്‍ ഈ സഹകരണവും സ്നേഹവും കൂടുതല്‍ കാര്യങ്ങള്‍ അവര്‍ക്കായി ചെയ്യാന്‍ ഞങ്ങളെ കൂടുതല്‍ പ്രതിജ്ഞാബദ്ധരാക്കുന്നു എന്നും ഈ വര്‍ഷാവസാനത്തോടെ ഒമാനിലെ ശാഖകളുടെ എണ്ണം 41 ആകുമെന്നും ഇരുവരും പറഞ്ഞു.
ജോയ് ആലുക്കാസ് ജ്വല്ലറി മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ജോയ് ആലുക്കാസ്, ജോയ് ആലുക്കാസ് ജ്വല്ലറി ഇന്റര്‍നാഷനല്‍ ഓപറേഷന് ജനറല്‍ മാനേജര്‍ ജസ്റ്റിന് സണ്ണി, ജോയ് ആലുക്കാസ് ഒമാന്‍ എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ നിക്സണ് ബേബി, ഹെഡ് ഓഫ് ഓപറേഷന് അന്‍സാര്‍ ഷെന്താര്‍, ഒമാനിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖര്‍, സ്വദേശി പൗര പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒമാനി കലാകാരന്മാരുടെ തനത് സംഗീത പരിപാടിയും തിച്ചൂര്‍ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യവും ചടങ്ങിന് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.