‘ജോയ്ഫുൾ ഈദ്’: സ്വർണ നാണയങ്ങൾ വിതരണം ചെയ്തു
text_fieldsമസ്കത്ത്: ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് നിറംപകർന്ന് ‘ഗൾഫ് മാധ്യമം’ ജോയ് ആലുക്കാസ് ജ്വല്ലറിയുമായി ചേർന്ന് സംഘടിപ്പിച്ച ‘ജോയ്ഫുൾ ഈദ്’ മത്സരത്തിലെ ഒമാനിൽനിന്നുള്ള വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. റൂവിയിലെ ജോയി ആലുക്കാസിൽ നടന്ന ചടങ്ങിൽ നിഷ മഫൂസ്, എം. ദിലീപ്, മഫൂസ് പൊന്നമ്പത്ത് എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. ജോയ് ആലുക്കാസ് ഒമാൻ റീജനൽ മാനേജർ ആന്റോ ഇഗ്നേഷ്യസാണ് സമ്മാനങ്ങൾ നൽകിയത്. ‘ഗൾഫ് മാധ്യമം’ മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് നിഹാർ ഷാജഹാൻ എന്നിവരും മറ്റു ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു. വിജയികൾക്ക് നാല് ഗ്രാം വീതം സ്വർണനാണയമാണ് സമ്മാനമായി നൽകിയത്.
ഒമാൻ ‘ഗൾഫ് മാധ്യമ’ത്തിന്റെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവക്കായിരുന്നു സമ്മാനം. ഒമാന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരക്കണക്കിന് പേരാണ് മത്സരത്തിൽ പങ്കെടുത്തിരുന്നത്.
പെരുന്നാൾ നമസ്കാരം, ഈദ്ഗാഹ്, യാത്രകൾ, ഈദ് ഷോപ്പിങ്, കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങൾ, ഭക്ഷണം, പാചകം തുടങ്ങി നിരവധി ചിത്രങ്ങളാണ് വായനക്കാർ പങ്കുവെച്ചത്. ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹോദരങ്ങൾ, സഹപ്രവർത്തകർ, അതിഥികൾ, അയൽക്കാർ, വിദേശികൾ തുടങ്ങിയവർക്കൊപ്പമുള്ള ആഘോഷ നിമിഷങ്ങളായിരുന്നു ചിത്രങ്ങളിൽ നിറഞ്ഞത്. മലയാളികൾക്കുപുറമെ വിവിധ ദേശക്കാരും മത്സരത്തിൽ പങ്കെടുത്തു. എല്ലാ ആഘോഷ വേളകളിലും ‘ഗൾഫ് മാധ്യമ’വുമായി സഹകരിച്ച് ഇത്തരം പരിപാടികൾ നടത്തുമെന്ന് ജോയ് ആലുക്കാസ് മാനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.