Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകൈ​ര​ളി കാ​ബൂ​റ...

കൈ​ര​ളി കാ​ബൂ​റ ഓ​ണം-​ഈ​ദ് ഫെ​സ്റ്റ് ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
കൈ​ര​ളി കാ​ബൂ​റ ഓ​ണം-​ഈ​ദ് ഫെ​സ്റ്റ് ആ​ഘോ​ഷി​ച്ചു
cancel

സു​ഹാ​ര്‍: കൈ​ര​ളി കാ​ബൂ​റ യൂ​നി​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണം- ഈ​ദ് ആ​ഘോ​ഷം സ​ര്‍ഹാ​ത്തി​ലെ അ​ല്‍ ഹ​സ്റ്റൂ​റ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യി​ല്‍ ബാ​ല​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​മാ​ന്‍ കൈ​ര​ളി പ്ര​സി​ഡ​ന്റ് ഷാ​ജി സെ​ബാ​സ്റ്റ്യ​ന്‍, കേ​ര​ള വി​ഭാ​ഗം ക​ണ്‍വീ​ന​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍, ത​ങ്കം ക​വി​രാ​ജ്, വി​ല്‍സ​ണ്‍ ജോ​ര്‍ജ് എ​ന്നി​വ​ര്‍ മു​ഖ്യ അ​തി​ഥി​ക​ളാ​യി. 1,500ഓ​ളം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത ആ​ഘോ​ഷ​ത്തി​ല്‍ നി​ര​വ​ധി ക​ലാ കാ​യി​ക പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി. തി​രു​വാ​തി​ര, നൃ​ത്തം, പാ​ട്ട്, ക​വി​ത, നാ​ട​ന്‍ പാ​ട്ട് എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു ആ​ഘോ​ഷ​ങ്ങ​ൾ. ഓ​ണ സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ല്‍നി​ന്ന് പാ​ച​ക വി​ദ​ഗ്ധ​നെ എ​ത്തി​ച്ചാ​യി​രു​ന്നു സ​ദ്യ ഒ​രു​ക്കി​യ​ത്. 28 വി​ഭ​വ​ങ്ങ​ള്‍ ഇ​ല​യി​ല്‍ വി​ള​മ്പി ന​ല്‍കി​യ ഓ​ണ​സ​ദ്യ​യും ക​ലാ പ​രി​പാ​ടി​ക​ളും പ്ര​വാ​സി​ക​ളി​ല്‍ ഓ​ണം​ഓ​ര്‍മ​ക​ള്‍ സ​മ്മാ​നി​ച്ചു. സൗ​മ്യ രാ​ജീ​വ്, ലു​ലു മു​ഹ​മ്മ​ദ്, ശാ​ന്തി സ​ന​ല്‍ എ​ന്നി​വ​ര്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു. റാ​ഫി​ള്‍ കൂ​പ്പ​ണ്‍ ന​റു​ക്കെ​ടു​പ്പും ഹാ​ളി​ല്‍ ന​ട​ന്നു. രാ​മ​ച​ന്ദ്ര​ന്‍ താ​നൂ​ര്‍ സ്വാ​ഗ​ത​വും രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു. കൈ​ര​ളി സ​ഹം യൂ​നി​റ്റ് ഓ​ണം ഈ​ദ് ഉ​ത്സ​വ് ഈ ​മാ​സം 28ന് ​ന​ട​ക്കു​മെ​ന്ന് കൈ​ര​ളി ബാ​ത്തി​ന ഏ​രി​യ സെ​ക്ര​ട്ട​റി രാ​മ​ച​ന്ദ്ര​ന്‍ താ​നൂ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannews
News Summary - Kairali Khaburah Celebrates Onam-Eid Fest
Next Story