കൈരളി നിസ്വ പായസമേളയും ചിത്രരചന മത്സരവും സംഘടിപ്പിച്ചു
text_fieldsഓണാഘോഷത്തിന്റെ ഭാഗമായി കൈരളി നിസ്വയുടെ
ആഭിമുഖ്യത്തിൽ നടന്ന ചിത്രരചന മത്സരം
മസ്കത്ത്: ഓണാഘോഷത്തിന്റെ ഭാഗമായി കൈരളി നിസ്വയുടെ അഭിമുഖ്യത്തിൽ പായസമേളയും ചിത്രരചന മത്സരവും സംഘടിപ്പിച്ചു. നിസ്വ ലുലു മാളിൽ നടന്ന വർണാഭമായ പരിപാടിയിൽ 200ഓളം കുട്ടികളും 25ഓളം മത്സരാർഥികളും പങ്കെടുത്തു. വരകളും വർണങ്ങളുംകൊണ്ട് ഓണത്തെയും നാടിനെയും അടയാളപ്പെടുത്തിയ ചിത്രരചന മത്സരം കാണികൾക്ക് ഉത്സവമായി. രുചിവൈവിധ്യങ്ങളുടെ മാറ്റുരച്ച പായസമത്സരം പ്രവാസിയുടെ ഗൃഹാതുരത്വത്തെ തൊട്ടുണർത്തി. സെപ്റ്റംബർ 22ന് തെംസ മസൂൺ ഹാളിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽവെച്ച് മത്സരവിജയികളെ പ്രഖ്യാപിക്കുന്നതാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.