ഇബ്രക്ക് ആഘോഷമായി കൈരളി ഓണനിലാവ്
text_fieldsമസ്കത്ത്: കൈരളി ഒമാന്‍ ഇബ്ര യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണനിലാവ് 2023 ഇബ്രയിലെയും സമീപപ്രദേശങ്ങളിലെയും മലയാളി സമൂഹത്തിനു മറക്കാൻ പറ്റാത്ത ആഘോഷമായി. അത്തപ്പൂക്കളമത്സരം, ഓണപ്പാട്ട്, തിരുവാതിരകളി, സംഘഗാനം, കുട്ടികളുടെ ഡ്രാമ, സെമി ക്ലാസിക്കല്‍ ഡാന്‍സ്, വടംവലി, മാവേലിയുടെ എഴുന്നള്ളത്ത്, പുലികളി തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി.
പരിപാടികള്‍ക്ക് സ്നേഹക്കൂട് വനിത കൂട്ടായ്മ ഇബ്ര, മലയാളം മിഷന് ഇബ്ര മേഖല കൂട്ടുകാര്‍ എന്നിവര്‍ നേതൃത്വം നല്കി. തിച്ചൂര്‍ സുരേന്ദ്രനും സംഘവും അവതരിപ്പിച്ച ചെണ്ടമേളം ഇബ്രയിലെ പ്രവാസിസമൂഹത്തിന് നവ്യാനുഭവമായി. സാംസ്കാരിക സമ്മേളനത്തില്‍ അജിത്ത് പുന്നക്കാട് അധ്യക്ഷനായി. പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറും ലോകകേരളസഭ അംഗവുമായ വില്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പി.കെ. ജിജോ സ്വാഗതം പറഞ്ഞു. സാല അഹ്മദ് അല്‍ യസീദി, അബ്ദുല്ല റാഷിദ് അല്‍ അബ്റവി, ഹൈതം സൈദ് അല്‍ മസ്കരി എന്നിവര്‍ മുഖ്യാതിഥികളായി. ഷനില സനീഷ്, അഫ്സല് ബഷീര്‍ തൃക്കോമല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി. സൂരജ്, പ്രകാശ് തടത്തില്‍, നീരജ് പ്രസാദ്, കുഞ്ഞുമോന്, അനീഷ്, പ്രഭാത്, നീഷ്മ, അശ്വതി എന്നിവര്‍ സംബന്ധിച്ചു.
സൂര് കൈരളി ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച സംഗീതശില്പവും ശ്രദ്ധേയമായി. മുരുകന് കാട്ടാക്കടയുടെ കവിത ‘കനല്‍പ്പൊട്ടി’ന്റെ ദൃശ്യാവിഷ്കാരമാണ് കൈരളി സൂറിനുവേണ്ടി മഞ്ജു നിഷാദും സംഘവും അവതരിപ്പിച്ചത്. ഞാറ്റുവേല ടീം അവതരിപ്പിച്ച നാടന്പാട്ടുകളോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.