കൈരളി സലാല വടംവലി മത്സരം
text_fieldsസലാല: ഓണാഘോഷത്തിന്റെ ഭാഗമായി കൈരളി സലാല വടംവലി മത്സരം സംഘടിപ്പിച്ചു. ഗൾഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സലാലയിലെ പ്രമുഖരായ 10 ടീമുകളാണ് മത്സരിച്ചത്. മത്സരത്തിൽ സംഘാടകരായ കൈരളി ടീം ഒന്നാം സ്ഥാനം നേടി. രണ്ടാംസ്ഥാനം സനാഇയ്യ ടൈഗേഴ്സാണ് കരസ്ഥമാക്കിയത്. എൽ.സി.സി സലാല മൂന്നാമതെത്തി. വിജയികൾക്ക് അബൂ തഹ്നൂൻ ഗ്രൂപ് എം.ഡി ഒ. അബ്ദുൽ ഗഫൂർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ലോക കേരള സഭാംഗം പവിത്രൻ കാരാ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സിജോയ്, സെക്രട്ടറി മൻസൂർ പട്ടാമ്പി, എ.കെ. പവിത്രൻ എന്നിവർ സംസാരിച്ചു. ഡെയ്സൺ, കാസിം, ലത്തീഫ്, ഷഫീഖ്, സാഗർ എന്നിവരാണ് മറ്റു സമ്മാനങ്ങൾ നൽകിയത്. ശിഹാബ് കാളികാവാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. ഗംഗാധരൻ അയ്യപ്പൻ, രാജേഷ് പിണറായി, ലിജോ ലാസർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.