കലാകൈരളി ഇബ്രി ‘മെഡികെയർ’ പദ്ധതിക്ക് തുടക്കം
text_fieldsകലാകൈരളി ഇബ്രി ‘മെഡികെയർ’ പദ്ധതിക്ക് തുടക്കമായപ്പോൾ
ഇബ്രി: ഇബ്രിയിലെ കലാകൈരളി അംഗങ്ങൾക്ക് വിവിധ ഹോസ്പിറ്റലുകളിൽ ചികിത്സാ ഡിസ്കൗണ്ട് ലഭിക്കുന്ന ‘മെഡികെയർ’ പദ്ധതിക്ക് ഔപചാരിക തുടക്കമായി.മുർത്തഫാ റോയൽ വിസ്ത ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇബ്രിയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു.
വർത്തമാനകാലത്ത് സാധാരണ പ്രവാസികൾക്ക് താങ്ങാവുന്നതിനപ്പുറമുള്ള വർധിച്ച ചികിത്സാ ചെലവിന് ഈ പദ്ധതി പരിഹാരം ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇക്ബാൽ പറഞ്ഞു.
ഇബ്രിയിലെ ആസ്റ്റർ പോളി ക്ലിനിക്, അൽ മിസ്ക് മെഡിക്കൽ സെന്റർ, ഒമാൻ അൽഖ്വയർ ഹോസ്പിറ്റൽ, നയിം മജാൻ ഹോസ്പിറ്റൽ, സ്മൈലീസ് ഡെന്റൽ ക്ലിനിക് എന്നീ സ്ഥാപനങ്ങളുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കലാ കൈരളി അധ്യക്ഷൻ അനീഷ് അധ്യക്ഷത വഹിച്ചു.
ആസ്റ്റർ മാനേജർ സാം വർഗീസ്, നയീം മജാൻ ഡയറക്ടർ ഖലൂദ് അൽജാബ്രി,ഡോ.നിപുണ്‍, അഭിലാഷ് ആസ്റ്റർ പോളി ക്ലിനിക്, ഇബ്രിയിലെ സാമൂഹ്യ പ്രവർത്തകരായ തമ്പാൻ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി സുഭാഷ് സ്വാഗതവും വനിതാ വിഭാഗം കൺവീനർ രഞ്ജു ശ്യാം നന്ദിയും പറഞ്ഞു. നൂറോളം പേർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.