കല്യാൺ ജൂവലേഴ്സ് മസ്കത്ത് റുവി ലുലു സൂക്കിൽ പുതിയ ഷോറൂം തുറന്നു
text_fieldsമസ്കത്ത്: റുവി ഹൈസ്ട്രീറ്റിലുള്ള ലുലു സൂക്കിൽ കല്യാൺ ജൂവലേഴ്സ് പുതിയ ഷോറൂം തുറന്നു. ഷോറൂമിന്‍റെ ഉദ്ഘാടനം കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമനും എക്സിക്യൂട്ടീവ് ഡയറക്ടർമാരായ രമേഷ് കല്യാണരാമനും രാജേഷ് കല്യാണരാമനും ചേർന്ന് വിർച്വലായി നിർവഹിച്ചു.
ഉദ്ഘാടനത്തിന്‍റെ ഭാഗമായി സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 25 ശതമാനം വരെ കാഷ്ബാക്ക് ലഭ്യമാക്കുന്നതടക്കമുള്ള മെഗാഓഫറുകൾ കല്യാൺ ജൂവലേഴ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡയമണ്ട് ആഭരണങ്ങൾക്ക് 20 ശതമാനം വരെ കാഷ്ബാക്കും പ്രഷ്യസ്സ്റ്റോൺ/അൺകട്ട് ആഭരണങ്ങൾക്ക് സ്റ്റോൺ നിരക്കിൽ 20 ശതമാനം വരെ കാഷ്ബാക്കും ലഭിക്കും. ഉപയോക്താക്കൾക്ക് ആഭരണങ്ങൾ വാങ്ങുമ്പോൾ പരമാവധി മൂല്യം ലഭ്യമാക്കുന്ന ഈ കാഷ്ബാക്ക് സൗകര്യം നവംബർ 20 വരെ ഒമാനിലെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.
കൂടാതെ, സ്വർണത്തിന്‍റെ നിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് െപ്രാട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലെ വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. സ്വർണത്തിന്‍റെ വില ലോക്ക് ചെയ്യാനും ഭാവിയിൽ വിലയിലുണ്ടാകുന്ന കയറ്റിറക്കങ്ങൾ ഒഴിവാക്കാനും ഗോൾഡ് റേറ്റ് െപ്രാട്ടക്ഷൻ ഓഫർ സഹായിക്കും.
ഒമാനിൽ പുതിയ ഷോറൂം ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. റീട്ടെയ്ൽ സാന്നിദ്ധ്യം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടുതൽ ഉപയോക്താക്കളിലേക്ക് എത്താനാണ് പുതിയ ഷോറൂം തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മാർഗനിർദേശങ്ങൾ അനുസരിച്ച് ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും കാത്തുസൂക്ഷിക്കാൻ എല്ലാവിധ മുൻകരുതലുകളും ഷോറൂമുകളിൽ സ്വീകരിച്ചിട്ടുണ്ട്. നൂറുശതമാനവും വാക്സിൻ സ്വീകരിച്ച ജീവനക്കാരാണുള്ളത്. ഷോറൂമിലേക്ക് കടക്കുമ്പോൾ നിർബന്ധമായും ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കണം. എല്ലാ ജീവനക്കാർക്കും ഉപയോക്താക്കൾക്കും മാസ്കും ഗ്ലൗസുകളും ലഭ്യമാക്കും.
കൂടാതെ കൃത്യമായ ഇടവേളകളിൽ ശുചിയാക്കുകയും എല്ലാ ഷോറൂമുകളും ദിവസത്തിൽ പല പ്രാവശ്യം സാനിറ്റൈസ്ചെയ്യുകയും ചെയ്യും. ഷോറൂമിനുള്ളിലെ കൗണ്ടർ ടോപ്, വാതിലുകൾ തുടങ്ങിയ പൊതുഇടങ്ങളിൽ അണുനശീകരണം നടത്തും. ഇതോടൊപ്പം എല്ലാ ഷോറൂമുകളിലും കോവിഡ് സുരക്ഷാ േപ്രാട്ടോക്കോൾ നിർബന്ധമായും പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ സേഫ്റ്റി മെഷർ ഓഫിസറെയും നിയമിച്ചിട്ടുണ്ട്.
എല്ലാ സ്വർണാഭരണങ്ങൾക്കും കല്യാണിന്‍റെ നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ലഭിക്കും. കല്യാൺ ജൂവലേഴ്സിൽ വിൽപ്പന നടത്തുന്ന എല്ലാ ആഭരണങ്ങളും നിരവധി തവണ പരിശോധനക്ക് വിധേയമാക്കുന്നതാണെങ്കിലും ഉപയോക്താക്കൾക്ക് മാറ്റി വാങ്ങുമ്പോഴോ വിൽപ്പന നടത്തുമ്പോഴോ ഇൻവോയിസിൽ നൽകിയ മൂല്യം ഉറപ്പുനൽകുന്നതാണ് നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം. കൂടാതെ ജീവിതകാലം മുഴുവൻ കല്യാൺ ജൂവലേഴ്സിന്‍റെ രാജ്യത്തെ ഏത് ഷോറൂമിൽനിന്നും സൗജന്യമായി മെയിന്‍റനൻസ് നടത്താനുമാകും.
ഉപയോക്താക്കൾക്കായി കല്യാൺ ജൂവലേഴ്സ് വിവാഹ ആഭരണനിരയായ മുഹൂർത്ത്, ജനപ്രിയ ആഭരണശേഖരമായ പോൾക്കി ആഭരണങ്ങൾ അടങ്ങിയ തേജസ്വി, കരവിരുതാൽ തീർത്ത മുദ്ര, ടെംപിൾ ആഭരണങ്ങളായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ സോളിറ്റയർ പോലെയുള്ള ഡയമണ്ട് ആഭരണങ്ങളായ സിയാ, അൺകട്ട് ഡയമണ്ടുകളായ അനോഖി, പ്രത്യേകാവസരങ്ങൾക്കായുള്ള അപൂർവ, വിവാഹാവസരത്തിനായുള്ള ഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങളായ രംഗ് എന്നിവ ഷോറൂമുകളിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.