'കണ്ണൂർ ജില്ല കോൺഗ്രസ് മന്ദിരത്തിന് സതീശൻ പാച്ചേനിയുടെ പേര് നൽകണം'
text_fieldsമസ്കത്ത്: കണ്ണൂർ ജില്ല കോൺഗ്രസ് ആസ്ഥാനമന്ദിരത്തിന് അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ പേര് നൽകണമെന്ന് ഒ.ഐ.സി.സി മുൻ പ്രസിഡന്റ് സിദ്ദീഖ് ഹസന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ആവശ്യപ്പെട്ടു. ഒരു പുരുഷായുസ്സ് മുഴുവൻ കോൺഗ്രസിനുവേണ്ടി ജീവിച്ച സതീശൻ പാച്ചേനിക്കു നൽകാവുന്ന ഏറ്റവും വലിയ ആദരവാണ് ഇതെന്ന് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത ദിബീഷ് ബേബി പറഞ്ഞു. മാർക്സിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രത്തിൽനിന്ന് ധീരതയോടെ കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന സതീശൻ പാച്ചേനി കണ്ണൂരിൽ കോൺഗ്രസിനെ ശക്തമാക്കുന്നതിൽ ഏറെ ത്യാഗം സഹിച്ച നേതാവാണെന്നും യോഗം വിലയിരുത്തി. സതീശൻ പാച്ചേനിയുടെ കുടുംബത്തിന്റെ സംരക്ഷണവും മക്കളുടെ വിദ്യാഭ്യാസവും കെ.പി.സി.സി ഏറ്റെടുക്കുമെന്നുള്ള പ്രസിഡന്റ് കെ. സുധാകരന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായും അതിനായി എല്ലാവിധ സഹായവും നൽകുമെന്നും യോഗം അറിയിച്ചു. ഒ.ഐ.സി.സി മുൻ പ്രസിഡന്റ് സിദ്ദീഖ് ഹസൻ അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാക്കളായ ധർമൻ പട്ടാമ്പി, ഹൈദ്രോസ് പുതുവന, നസീർ തിരുവത്ര, കുരിയാക്കോസ് മാളിയേക്കൽ എന്നിവർ സംസാരിച്ചു. പിട്രോ സാമുവൽ സ്വാഗതവും നിതീഷ് മാണി നന്ദിയും പറഞ്ഞു.
ഷഹീർ അഞ്ചൽ, ഹംസ അത്തോളി, സതീഷ് പട്ടുവം, നൂറുദ്ദീൻ പയ്യന്നൂർ, ഹരിലാൽ വൈക്കം, മനാഫ് തിരുനാവായ, സജി അടൂർ, ഷരീഫ് ചാത്തന്നൂർ, കമറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.