എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ –മസ്കത്ത് സർവിസ് ഏപ്രിലിൽ
text_fieldsമസ്കത്ത്: എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂർ-മസ്കത്ത് സർവിസ് ഏപ്രിലിൽ ആരംഭിക്കും. തുട ക്കത്തിൽ ആഴ്ചയിൽ മൂന്ന് സർവിസുകൾ മാത്രമാണുണ്ടാവുക. ഇതോടെ സ്വന്തം നാട്ടിൽ നേരിട്ട് വിമാനമിറങ്ങുകയെന്ന ഒമാനിലെ കണ്ണൂരുകാരുടെ സ്വപ്നം പൂവണിയും. എയർ ഇന്ത്യ എക്സ്പ് രസിെൻറ നെറ്റ്വർക് പ്ലാനിങ് ആൻഡ് ഷെഡ്യൂളിങ് മാനേജർ രൂപാലി ഹാലങ്കാർ മുതിർന്ന കെ. എം.സി.സി നേതാവും സാമൂഹികപ്രവർത്തകനുമായ പി.എ.വി. അബൂബക്കറിന് നൽകിയ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒമാനിൽനിന്ന് കേരളത്തിലേക്കുള്ള സർവിസുകൾ വർധിപ്പിക്കും. ആഴ്ചയിൽ മൊത്തം സർവിസുകളുടെ എണ്ണം 26 ആക്കി ഉയർത്തും. ഒമാനിൽ ജോലിചെയ്യുന്ന കേരളീയരായ യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതായും രൂപാലി ചൂണ്ടിക്കാട്ടി.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മസ്കത്തിലേക്ക് നേരിട്ട് സർവിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് പി.എ.വി. അബൂബക്കർ കേന്ദ്ര വ്യോമയാനമന്ത്രി, കേരള മുഖ്യമന്ത്രി, എയർ ഇന്ത്യ അധികൃതർ, കിയാൽ അധികൃതർ, എയർ ഇന്ത്യ ഒമാൻ മേധാവി തുടങ്ങിയവർക്ക് നിവേദനം നൽകിയിരുന്നു. കണ്ണൂർ-മസ്കത്ത് സർവിസ് അനന്തമായി വൈകിപ്പിക്കുന്നത് പ്രതിഷേധാർഹവും നീതീകരിക്കാനാവാത്തതുമാണെന്ന് അദ്ദേഹം നിവേദനത്തിൽ പറഞ്ഞിരുന്നു. ഇൗ നിവേദനത്തിനുള്ള മറുപടിയിലാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സർവിസ് തുടങ്ങുന്ന സമയം അറിയിച്ചത്.
കണ്ണൂരിൽനിന്ന് ഏപ്രിലിൽ സർവിസ് തുടങ്ങുമെന്ന എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുടെ അറിയിപ്പ് സന്തോഷം നൽകുന്നതാണെന്ന് പി.എ.വി. അബൂബക്കർ പറഞ്ഞു.
എന്നാൽ, ഏപ്രിൽ വരെ നീട്ടിക്കൊണ്ടുപോവുന്നതിൽ നിരാശയുണ്ട്. ആഴ്ചയിൽ മൂന്ന് സർവിസുകൾ എന്നത് വർധിപ്പിക്കണം. ഒമാനിലെ പ്രവാസികളിൽ വലിയ വിഭാഗം കണ്ണൂരുമായി ബന്ധെപ്പട്ടവരാണ്. അതിനാൽ, മസ്കത്ത് സർവിസുകൾക്ക് കൂടുതൽ പരിഗണന നൽകേണ്ടതുണ്ട്. താൻ നൽകിയ നിവേദനത്തിന് മുഖ്യമന്ത്രിയുടെ ഒാഫിസിൽനിന്ന് വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് കാണിച്ച് മറുപടി ലഭിച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽനിന്നും കിയാലിൽനിന്നുമുള്ള മറുപടികൾക്ക് കാത്തിരിക്കുകയാണെന്നും പി.എ.വി. അബൂബക്കർ പറഞ്ഞു.
എയർ ഇന്ത്യ എക്സ്പ്രസ് സർവിസുകൾ വൈകുന്നത് വിദേശ വിമാനക്കമ്പനികളുടെ സർവിസുകളും വൈകാൻ കാരണമാക്കും. ഒമാനിൽനിന്ന് സലാംഎയറും ഒമാൻ എയറും കണ്ണൂരിലേക്ക് സർവിസ് നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും എയർ ഇന്ത്യ സർവിസുകൾ വൈകുന്നതിനാൽ ഇവയും വൈകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.