Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ് ബാധിച്ച്​...

കോവിഡ് ബാധിച്ച്​ കണ്ണൂർ സ്വദേശി സലാലയിൽ മരിച്ചു

text_fields
bookmark_border
കോവിഡ് ബാധിച്ച്​ കണ്ണൂർ സ്വദേശി സലാലയിൽ മരിച്ചു
cancel

സലാല: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി സലാലയിൽ മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശി കുഴിക്കുന്നുമ്മേൽ മൊയ്തീൻ കുട്ടി (44) ആണ് മരിച്ചത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ഞായറാഴ്ച രാത്രിയായിരുന്നു മരണം.

ഹൃദ്രോഗിയായിരുന്ന ഇദ്ദേഹം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആഴ്ചകളായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. തുടർന്ന് താമസ സ്ഥലത്ത് ക്വാറൻറീനിൽ കഴിയവേ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന്​ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ 25 വർഷമായി പ്രവാസിയായ ഇദ്ദേഹം ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഖത്തർ,സൗദി എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഷമീമയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. കോവിഡ് ബാധിച്ച് ഒമാനിൽ മരണപ്പെടുന്ന 22ാമത്തെ മലയാളിയാണ് ഇദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayali DeathCovid death
News Summary - Kannur Native Dies at Oman
Next Story