Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​ണ്ണൂ​ർ സ്​​ക്വാ​ഡ്​:...

ക​ണ്ണൂ​ർ സ്​​ക്വാ​ഡ്​: ക​ലാ​ജീ​വി​ത​ത്തി​നു​ള്ള അം​ഗീ​കാ​രം -അ​സീ​സ് നെ​ടു​മ​ങ്ങാ​ട്

text_fields
bookmark_border
ക​ണ്ണൂ​ർ സ്​​ക്വാ​ഡ്​ ഫാ​ൻ​സ്​ ഷോ​ക്കെ​ത്തി​യ അ​സീ​സ് നെ​ടു​മ​ങ്ങാ​ട്
cancel
camera_alt

ക​ണ്ണൂ​ർ സ്​​ക്വാ​ഡ്​ ഫാ​ൻ​സ്​ ഷോ​ക്കെ​ത്തി​യ അ​സീ​സ് നെ​ടു​മ​ങ്ങാ​ട്

മ​സ്ക​ത്ത്: ക​ണ്ണൂ​ർ സ്​​ക്വാ​ഡി​ൽ മ​മ്മൂ​ക്ക​യോ​ടൊ​പ്പം മു​ഴു​നീ​ളം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ത​ന്റെ ക​ലാ​ജീ​വി​ത​ത്തി​ൽ ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​യി ക​രു​തു​ന്നു​വെ​ന്നും ന​ട​നും മി​മി​ക്രി ക​ലാ​കാ​ര​നു​മാ​യ അ​സീ​സ് നെ​ടു​മ​ങ്ങാ​ട്. മ​മ്മൂ​ക്ക​യും ല​ലേ​ട്ട​നു​മൊ​ക്കെ മ​ഹാ​ന​ട​ന്മാ​രാ​ണ്. ഇ​വ​രോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യു​ക എ​ന്ന​ത് മ​ല​യാ​ള​ത്തി​ലെ ന​ട​ന്മാ​ർ ഭാ​ഗ്യ​ മാ​യി ക​രു​തു​ന്ന​വ​രാ​ണ്. മ​മ്മൂ​ക്ക​യോ​ടൊ​പ്പം നാ​ല് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, നാ​ല് സി​നി​മ​ക​ളി​ലും ചെ​റി​യ ഷോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. മു​ഴു​നീ​ള​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യു​ന്ന ആ​ദ്യ സി​നി​മ​കൂ​ടി​യാ​ണ് ക​ണ്ണൂ​ർ സ്ക്വാ​ഡ്. ഇ​ത് ജീ​വി​ത​ത്തി​ന്റെ അ​നു​ഗ്ര​ഹ​മാ​യി ക​രു​തു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​സ്ക​ത്തി​ൽ ക​ണ്ണൂ​ർ സ്​​ക്വാ​ഡ്​ ഫാ​ൻ​സ്​ ഷോ​ക്കെ​ത്തി​യ അ​ദ്ദേ​ഹം ഗ​ൾ​ഫ്​ മാ​ധ്യ​മ​വു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. സി​നി​മ പു​റ​ത്തി​റ​ങ്ങി​യി​ട്ടേ ഉ​ള്ളൂ. ത​ന്റെ അ​ഭി​ന​യം പൂ​ർ​ണ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടാ​ൻ സ​മ​യ​മാ​യി​ട്ടി​ല്ല. ത​ന്റെ അ​ഭി​ന​യ​ത്തെ വി​ല​യി​രു​ത്തേ​ണ്ട​ത് പ്രേ​ക്ഷ​ക​രാ​ണ്. മ​മ്മൂ​ക്ക​യോ​ടൊ​പ്പ​മു​ള്ള അ​ഭി​ന​യം പ​റ​ഞ്ഞ​റി​യി​ക്കാ​ൻ പ​റ്റാ​ത്ത​താ​ണ്. ക​ണ്ണൂ​ർ സ്ക്വാ​ഡി​ൽ മു​ഴു​നീ​ള ക​ഥാ​പാ​ത്ര​മാ​യ​തി​നാ​ൽ കൂ​ടു​ത​ൽ ത്രി​ല്ല് അ​നു​ഭ​വി​ക്കാ​ൻ ക​ഴി​ഞ്ഞു. ഇ​പ്പോ​ൾ കൂ​ടു​ത​ൽ ക​ഥാ​പാ​ത്ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

ഇ​ത് കൂ​ടു​ത​ൽ സ​ന്തോ​ഷം ന​ൽ​കു​ന്നു​ണ്ട്. ദി​ലീ​പി​നോ​ടൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന ത​ങ്ക​മ​ണി, അ​ന്വേ​ഷി​ക്കു​വി​ൻ ക​ണ്ടെ​ത്തും തു​ട​ങ്ങി​യ സി​നി​മ​ക​ൾ ഉ​ട​ൻ പു​റ​ത്തി​റ​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AcceptanceKannur Squadartistic lifeAziz Nedumangad
News Summary - Kannur Squad: Acceptance for artistic life - Aziz Nedumangad
Next Story