കനത്ത ചൂട്: ഉണരാതെ പെരുന്നാൾ വിപണി
text_fieldsമത്ര: ബലിപെരുന്നാള്‍ പടിവാതില്ക്കലെത്തിയിട്ടും ഉണരാതെ വിപണി. കനത്ത ചൂട് കാരണം ആളുകള്‍ പുറത്തിറങ്ങാന്‍ മടിക്കുന്നതാണ് വിപണി സജീവമാകാതിരിക്കുന്നത്. അധികരിച്ച ചൂട് നിമിത്തം പകല്‍ നേരങ്ങളില്‍ ജനങ്ങള്‍ തീരേ മാര്ക്കറ്റുകളിലേക്കിറങ്ങുന്നില്ല.
രാത്രി കാലങ്ങളില്‍ അപൂര്‍വം ഉപഭോക്താക്കൾ മാത്രമേ കഴിഞ്ഞദിവസങ്ങളിലെത്തിയിരുന്നുള്ളു. കൂടാതെ ഇത്തവണ പെരുന്നാൾ വന്നണയുന്നത് ശമ്പളം വരാത്ത അര്ധമാസമായതും വിപണി മന്ദഗതിയിലാകാന്‍ കാരണമായി.
സ്വദേശി സ്കൂളുകളില്‍ ഇപ്പോള്‍ പരീക്ഷാകാലമാണ്. അതു കാരണം രക്ഷിതാക്കള്‍ മാര്‍ക്കറ്റിലിറങ്ങുന്നത് കുറഞ്ഞതും വിപണിക്ക് പ്രതിബന്ധമായി. അതേ സമയം ജൂണ്‍ മാസ ശമ്പളം പെരുന്നാളായതിനാല്‍ നേരത്തേ നല്‍കുമെന്ന് പറയപ്പെടുന്നുണ്ട്. പതിമൂന്നിന് ശമ്പളം വരുമെന്ന പ്രതീക്ഷയിലാണെന്നും അതു ലഭിച്ചാൽ പെരുന്നാളിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനെ ത്താം എന്നുമാണ് വരുന്ന ഉപഭോക്താക്കളെല്ലാം പറയുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു.
അങ്ങനെ വന്നാല്‍ ഏതാനും ദിവസത്തെ സീസണ് മാത്രമേ ഇത്തവണ പ്രതീക്ഷിക്കേണ്ടതുള്ളൂയെന്നത് കച്ചവടക്കാരില്‍ നിരാശ പടര്‍ത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.