വർണങ്ങൾ വാരിവിതറി ഖറൻഖശു ആഘോഷം
text_fieldsമസ്കത്ത്: വർണപ്പൊലിമയിൽ ഒമാനിൽ വിവിധയിടങ്ങളിൽ ഖറൻഖശു ആഘോഷം. ഗ്രാമങ്ങളിൽ പരമ്പരാഗത രീതിയിലും നഗരങ്ങളിൽ പ്രത്യേകം തയാറാക്കിയ വേദികളിലുമായാണ് കുട്ടികളുടെ ഇൗ ആേഘാഷരാവ് അരങ്ങേറിയത്.
റമദാന് പതിനാല് പിന്നിട്ട പതിനഞ്ചാം രാവിലാണ് ഖറന്‍ഖശൂ ബാല്യ കൗമാരങ്ങള്‍ കൊട്ടിപ്പാടി ആഘോഷമാക്കുക. മതവുമായി ബന്ധമൊന്നുമില്ലെങ്കിലും വർഷങ്ങളായി പിന്തുടരുന്ന നാട്ടാചാരമെന്ന നിലയിൽ തനിമയൊട്ടും കൈവിടാതെയാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ബറക, ഖുറിയാത്ത്, മത്ര, മസ്കത്ത്, സമാഈൽ, നിസ്വ തുടങ്ങിയ സ്ഥലങ്ങളിൽ ഖറൻഖശുവിെൻറ ഭാഗമായി വ്യത്യസ്തങ്ങളായി പരിപാടികൾ നടന്നു.
ആദ്യമായി നോെമ്പടുത്തവർക്കുള്ള സമ്മാനം എന്നതാണ് ഖറൻഖശുവിെൻറ സങ്കൽപം. കുട്ടികൾ ആകർഷണീയമായ വസ്ത്രം ധരിച്ച് തോളിൽ സഞ്ചിയുമായി സമ്മാനങ്ങൾ ചോദിച്ച് വീടുകളും തോറും കയറിയിറങ്ങുന്നതാണ് പരമ്പരാഗത രീതി. റമദാന് പകുതി പിന്നിട്ടെന്നും ഞങ്ങള്‍ക്ക് പെരുന്നാളിനുള്ള പൈസ തരൂ, ഹലുവ തരൂ, മിഠായി തരൂ... എന്നൊക്കെ അര്‍ഥം വരുന്ന അറബിഗാനങ്ങളും കവിതാ ശകലങ്ങളും പാടിയാണ് കുട്ടിക്കൂട്ടമെത്തിയത്. ഇവർക്കുള്ള സമ്മാനങ്ങൾ വിൽപനക്കുവെച്ച കടകളിൽ കഴിഞ്ഞദിവസങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.
മത്രയടക്കം പലയിടങ്ങളിലും കുട്ടികളും യുവാക്കളുമൊക്കെ അണിനിരന്ന റാലിയും നടന്നു. മസ്കത്ത് ഗ്രാൻഡ്മാളിൽ നഗരസഭയുടെ നേതൃത്വത്തിലാണ് ആഘോഷം ഒരുക്കിയത്. അമിറാത്ത്, ബർക്ക തുടങ്ങിയ സ്ഥലങ്ങളിൽ ഹാളുകളിൽ സജ്ജീകരിച്ച വേദികളിലും ഖറൻഖശു നടന്നു.
കുട്ടികൾക്കായി വിവിധ വിനോദ പരിപാടികളും ഇൗ വേദികളിൽ ഒരുക്കിയിരുന്നു. ഒമാനെ പോലെ മറ്റ് അറബ് രാഷ്ട്രങ്ങളിലും ഇൗ ആഘോഷം നടക്കാറുണ്ട്. യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലും ഖറന്‍ഖശു എന്നുതന്നെയാണ് ഇതിെൻറ പേര്. സൗദി അറേബ്യ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ജര്ജിആന് എന്നാണ് ഇത് അറിയപ്പെടുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.