കർണാടക തെരഞ്ഞെടുപ്പ് വിജയാഘോഷം
text_fieldsമസ്കത്ത്: ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർണാടക തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തി. ഐ.എൻ.ടി.യു.സി ദേശീയ ഓർഗനൈസിങ് സെക്രട്ടറിയും എറണാകുളം ജില്ല പ്രസിഡന്റുമായ കെ.കെ. ഇബ്രാഹിംകുട്ടി മുഖ്യാതിഥിയായി.
ഒത്തൊരുമയും കൂട്ടായ പ്രവർത്തനവും ഉണ്ടെങ്കിൽ നഷ്ടപ്പെട്ട ഓരോ സംസ്ഥാനവും നമുക്ക് തിരിച്ചുപിടിക്കാൻ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കർണാടകയിലെ വിജയമെന്ന് ഒ.ഐ.സി.സി/ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു.
മതേതര സംരക്ഷകർ കോൺഗ്രസ് പ്രസ്ഥാനമാണെന്ന് ജനകോടികൾ തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ് കർണാടകയിൽ കണ്ടതെന്ന് ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റി പ്രസിഡന്റ് സജി ഔസേഫ് പറഞ്ഞു. ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി ബിന്ദു പാലക്കൽ സംസാരിച്ചു. വൈസ് പ്രസിഡന്റുമാരായ എസ്.പി. നായർ, മാത്യു മെഴുവേലി, സലീം മുതുവമ്മേൽ, ജനറൽ സെക്രട്ടറിമാരായ നിയാസ് ചെണ്ടയാട്, അഡ്വ. എം.കെ. പ്രസാദ്, സമീർ ആനക്കയം, സെക്രട്ടറിമാരായ റിസ്വിൻ ഹനീഫ, റെജി ഇടിക്കുള, വി.എം. അബ്ദുൽ കരീം, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ വിജയൻ തൃശൂർ, സിറാജ് നാറൂൺ, ജോജി വാകത്താനം, റീജനൽ കമ്മിറ്റി നേതാക്കളായ മണികണ്ഠൻ കോതോട്ട്, മനാഫ് കോഴിക്കോട്, ജാഫർ കായംകുളം, ഗോപി തൃശൂർ, വിമൽ പരവൂർ, ചാക്കോ തോമസ്, മൊയ്തു വെങ്ങിലാട്ട്, അജ്മൽ, ഒ.ഐ.സി.സി വനിത വിഭാഗം ജനറൽ സെക്രട്ടറി മുംതാസ്, ട്രഷറർ ഫാത്തിമ മൊയ്തു തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ബിനീഷ് മുരളി സ്വാഗതവും ട്രഷറർ സജി ചങ്ങനാശ്ശേരി നന്ദിയും പറഞ്ഞു.
സലാല: ജനാധിപത്യത്തിനു പുത്തൻ പ്രതീക്ഷകൾ നൽകുന്നതാണ് തെരഞ്ഞെടുപ്പു വിജയമെന്ന് ഐ.ഒ.സി ഒമാൻ മീഡിയ കോഓഡിനേറ്റർ സിയാഉൾ ഹഖ് ലാറി പറഞ്ഞു. സലാല മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ ഐ.ഒ.സി സലാല കൺവീനർ ഡോ. നിഷ്താറിന്റ അധ്യക്ഷതയിൽ നടന്ന ആഘോഷപരിപാടിയില്‍ കെ.എം.സി.സി നേതാക്കളായ നാസർ പെരിങ്ങത്തൂർ, റഷീദ് കൽപറ്റ, നാസർ കമൂന, ഹരികുമാർ, ഷജിൽ, ഷഹാബുദ്ദീൻ, ഷക്കീൽ, ഗോപൻ അയിരൂര്‍, മത്തായി തുടങ്ങിയവർ സംസാരിച്ചു. കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. അനീഷ് സ്വാഗതവും ശ്യാം മോഹൻ നന്ദിയും പറഞ്ഞു.മസ്കത്ത്: സേവ് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ വിജയാഘോഷം സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി എറണാകുളം ജില്ല പ്രസിഡന്റ് ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. രാജ്യമാണ് വലുത് എന്നുള്ള മഹത്തായ സന്ദേശമാണ് ഫലത്തിലൂടെ ജനങ്ങൾ നൽകിയെന്ന് സേവ് ഒ.ഐ.സി.സി നാഷനൽ പ്രസിഡന്റ് അനീഷ് കടവിൽ പറഞ്ഞു. റൂവി അൽ ഫവാൻ ഹോട്ടലിൽ നടന്ന പരിപാടിക്ക് ഹൈദ്രോസ് പുതുവന, കുര്യാക്കോസ് മാളിയേക്കൽ, ഷഹീർ അഞ്ചൽ, ഡിബീഷ് ബേബി, എൽദോ മണ്ണൂർ, രാജസേനൻ, ജിജോ കടന്തോട്ടിൽ, സതീഷ് പട്ടുവം, മോഹനൻ അടൂർ, നിധീഷ് മാണി, സജി ഏനാത്ത്, ഷെരീഫ് കൊല്ലം, നൂറുദ്ദീൻ പയ്യന്നൂർ, റാഫി ചക്കര, ഹരിലാൽ വൈക്കം, മനോഹരൻ, ഷെരീഫ് മലപ്പുറം, പ്രിറ്റു ഓതറ, എം. വേണു, അജീഷ് സാംബശിവൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.