അരങ്ങേറ്റപരിപാടി അവിസ്മരണീയമാക്കി 'കവിത കൂട്ടം മസ്കത്ത്'
text_fieldsമസ്കത്ത്: കവിതകളുടെ രചനയിലൂടെയും ആലാപനത്തിലൂടെയും പ്രവാസമണ്ണിൽ മാതൃഭാഷയുടെ പ്രചാരണത്തിനും ഉന്നമനത്തിനുമായി രൂപവത്കരിച്ച 'കവിത കൂട്ടം മസ്കത്തി'ന്റെ അരങ്ങേറ്റ പരിപാടി അവിസ്മരണീയമായി. മലയാളം ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച 'കാവ്യായനം' പുതുമകൊണ്ടും ദൃശ്യഭംഗികൊണ്ടും പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.
വാല്മീകി മഹർഷിയുടെ ആദ്യ കാവ്യത്തിലെ 'മാനിഷാദ'യിൽ തുടങ്ങി പത്തോളം ജനപ്രിയ കവിതകളാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കവിതക്കൂട്ടത്തിലെ കലാകാരന്മാരും കലാകാരികളും ചേർന്ന് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് പെയ്തിറക്കിയത്. 20 അംഗങ്ങളാണ് കൂട്ടായ്മയിൽ അംഗങ്ങളായുള്ളത്.
മലയാള ഭാഷയുമായി പുതുതലമുറയെ അടുപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ വിവിധങ്ങളായ പരിപാടികളാണ് കൂട്ടായ്മ ആസൂത്രണം ചെയ്തിരിക്കുന്നത്. ജനുവരിയിൽ ഇത്തരത്തിലുള്ള വിപുലമായ പരിപാടി നടത്താൻ ഉദ്ദേശ്യമുണ്ടെന്നും അവർ പറഞ്ഞു. വിവരങ്ങൾക്ക് 92325895, 96304071 നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.