കെ.സി.സി ഒമാൻ ‘പൊന്നോണം 2024’ സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: ഒമാനിലെ ക്നാനായക്കാരുടെ കൂട്ടായ്മയായ ക്നാനായ കാത്തലിക് കോൺഗ്രസ് (കെ.സി.സി ) ഒമാൻ യൂനിറ്റിന്റെ നേതൃത്വത്തിൽ ‘പൊന്നോണം 2024’ സംഘടിപ്പിച്ചു. മസ്കത്തിലെ സ്റ്റാർ ഓഫ് കൊച്ചിൻ ഹോട്ടലിൽ നടന്ന ഓണാഘോഷ പരിപാടിയിൽ മസ്കത്തിനുപുറമെ സുഹാർ, സൂർ, റൂസ്ത്താഖ്, ജഅലൻ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും ഓണാഘോഷത്തിൽ പങ്കെടുക്കാൻ ക്നാനായക്കാർ കുടുംബസമേതം എത്തിയിരുന്നു.
യുവജനങ്ങൾ ചേർന്ന് പൂക്കളം പൂർത്തിയാക്കി ഒരുക്കിയ വേദിയിൽ ഈശ്വര പ്രാർഥനയോടെ ആരംഭിച്ച ഓണാഘോഷ പരിപാടിയിൽ പ്രസിഡന്റ് ഷൈൻ തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിപ്സൺ ജോസ് റിപ്പോർട്ടും ട്രഷറർ സാന്റോയി ജേക്കബ് കണക്കും അവതരിപ്പിച്ചു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് മഞ്ജു ജിപ്സനും കെ.സി.വൈ.എൽ പ്രസിഡന്റ് ഫെബിൻ ജോസും ആശംസകൾ അർപ്പിച്ചു.
വൈസ് പ്രസിഡന്റ് സജി ചെറിയാൻ സ്വാഗതവും ജോയിൻ സെക്രട്ടറി ജിന്റു സഹിഷ് നന്ദിയും പറഞ്ഞു. വിവിധ ഗ്രൂപ്പുകളായി ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കെ.സി.ഡബ്ല്യു.എ അംഗങ്ങൾ ഓണത്തിന് ഒഴിച്ചുകൂടാനാവാത്ത തിരുവാതിര വളരെ ഭംഗിയായി അവതരിപ്പിച്ചു.
മഹാബലി തമ്പുരാനെ കെ.സി.വൈ.എൽ അംഗങ്ങൾ നൃത്തച്ചുവടോടെയാണ് വരവേറ്റത്. പരിപാടികൾ അവതരിപ്പിച്ച എല്ലാവർക്കും കമ്മിറ്റി അംഗങ്ങൾ സമ്മാനങ്ങൾ വിതരണം ചെയ്തു . വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.