കെ.സി.എൽ ചാമ്പ്യൻസ് ലീഗ്: ഫിഫ മൊബേല ജേതാക്കൾ
text_fieldsമസ്കത്ത്: കെ.സി.എൽ ചാമ്പ്യൻസ് ലീഗ് 2024 ഫുട്ബാൾ ടൂർണമെന്‍റിൽ ഫിഫ മൊബേല ജേതാക്കളായി. സ്മാഷേഴ്സ് എഫ്.സിയുമായി നിശ്ചിത സമയത്തും ട്രൈബ്രേക്കറിലും സമനില പാലിച്ചതിനാൽ ടോസിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്. സ്മാഷേഴ്സ് റണ്ണേഴ്സും സെക്കൻഡ് റണ്ണേഴ്സ് യുനൈറ്റഡ് കേരളയും തേർഡ് റണ്ണേർസ് നെസ്റ്റോ എഫ്.സിയും കരസ്ഥമാക്കി സ്മാഷേഴ്സ് എഫ്.സിയുടെ ഷിബു പ്ലയർ ഓഫ് ദ ടൂർണമെന്റായും ബെസ്റ്റ് ഗോൾ കീപ്പറായി ഫിഫ മൊബേലയുടെ നിസാമിനെയും ഡിഫന്ററായി സുനിൽ മെമ്മോറിയൽ ട്രോഫി സ്മാഷേഴ്സ് എഫ്.സിയുടെ നിഖിലും സ്വന്തമാക്കി. ഗോൾഡൻ ബൂട്ടിന് ടോപ് ടെൻ ബർക്കയുടെ ഇജാസ് നേടി. ഫൈനലിലെ മികച്ച കളിക്കാരനായി ഫിഫ മൊബേലയുടെ സഹീറിനെയും തെരഞ്ഞെടുത്തു.
ഈ സീസണിലെ അവസാനത്തെ ടൂർണമെന്റായിരുന്നു കഴിഞ്ഞ രണ്ടാഴ്ചകളിലായി മൊബേല സ്റ്റേഡിയത്തിൽ നടന്നത്. കെ.എം.എഫ് എ നേരിട്ട് നടത്തിയ ടൂർണമെന്റായിരുന്നു. ഇരുപത്തിയെട്ട് ക്ലബുകളായിരുന്നു മാറ്റുരച്ചത്. സീസണിലെ ഏറ്റവും മികച്ച ടീമായി ഡൈനമോസ് എഫ്.സിയെയും സീസണിലെ എമർജിങ് ടീമായി ലയൺസ് മസ്ക്ത്ത് ക്ലബിനെയും തെരഞ്ഞെടുത്തു.
സീസണിലെ മികച്ച ഫുട്ബാളറായി യുനൈറ്റഡ് കേരള എഫ്.സിയുടെ നദീമിനെയും ഡിഫന്ററായി മസ്കത്ത് ഹാമ്മേഴ്സിന്റെ ഷഹ്മിദിനെയും ഗോൾ കീപ്പറായി സ്മാഷേഴ്സ് എഫ്.സിയുടെ അജുവിനെയും തെരഞ്ഞെടുത്തു.
40 വയസ് കഴിഞ്ഞ കളിക്കാർക്കുവേണ്ടി കെ.എം.എഫ്.എ നടത്തിയ മാസ്റ്റേർസ്സ് ലീഗ് ടൂർണമെന്‍റിൽ ഓൾ സ്റ്റാർസ് റൂവി ചാമ്പ്യന്മാരായി. ഫൈനലിൽ സ്മാഷേർസ്സ് എഫ്.സിയുമായി നിശ്ചിത സമയത്തും ഗോൾ രഹിത സമനില പാലിച്ചതിനാൽ ട്രൈബ്രേക്കറിലാണ് വിജയികളെ തെരഞ്ഞെടുത്തത്. സ്മാഷേർസ്സ് റണ്ണേഴ്സും മസ്ക്ത്ത് എഫ്.സി സെക്കന്റ് റണ്ണേർസ് കപ്പും നേടി. മികച്ച കളിക്കാരനായി ഗോവ യുനൈറ്റഡിന്‍റെ നിത്തിൻ, ഗോൾ കീപ്പറായി ഓൾ സ്റ്റാർസ് റൂവിയുടെ ആസാദ് എന്നിവരെ തെരഞ്ഞെടുത്തു.
ടോപ് ടെൻ ബർക്ക എം.ഡി ഹമീദ്, യുനൈറ്റഡ് കാർഗോ എം.ഡി നിയാസ്, മാനേജർ ഷെബി, ബദർ അൽ സമ ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫിറാസത്ത്, സ്റ്റോറി ഹൗസ് മനേജർ അഫ്‌റാദ്, ഈസി ടിംബർ എം. ഡി. ഷിറോസ്, ഹോട്ട്‌പാക്ക് കൺട്രി മാനേജർ രതീഷ്, ബുന്നാ കഫേ മാനേജർ നൗഫൽ, യു.പി.എം എം.ഡി യൂസഫ്, ഏരോലിങ്ക് എക്സിക്യൂട്ടീവ് ഫാസിൽ, അൽ ഐൻ വാട്ടർ കംബനിയുടെ പ്രധിനിധിയായി ജെറിൻ, നെസ്റ്റോ ഹൈപർമാർക്കറ്റ് എച്ച്.ആർ. ഷമീർ, പർച്ചൈസ് ഡിപ്പാർട്ട്‌മന്റ് എക്സിക്യൂട്ടീവ് സിയാദ്, ജീപാസ് ഒമാൻ മാനേജർ സജീർ, ഫാൽക്കൺ കംബനി മാനേജർ തുടങ്ങിയവർ ട്രോഫികളും പ്രൈസ് മണികളും വിതരണം ചെയ്തു.
ആബിദ്, സുജേഷ് ചേലോറ, ജയരാജ്, സഹീർ, ഷിഹാബ്, ടിജോ, നിഷാന്ത് വിബിൻ തുടങ്ങിയവർ കളികൾ നിയന്ത്രിച്ചു. കെ.എം.എഫ്.എ ഭാരവാഹികളായ വരുൺ, രാജേഷ്, ഷാനി, റിൻഷാദ്, ഷഹാബുദ്ദീൻ, നജ്മൽ, റിയാസ്, സുജേഷ് ഫൈസൽ എന്നിവരും ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ ഫിറോസ്, സിയാദ്, യാഖൂബ്, അജ്മൽ, ഷാനു, രഞ്ജിത്ത്, ജെറിൻ, നിഷാദ്, സജീർ, ഇശാക്ക്, അനസ്, ഇസ്മയിൽ, ഷാഫി തുടങ്ങിയവർ ടൂർണമെന്റിനു നേതൃത്വം നൽകി. ഫൈസൽ സ്വാഗതവും സുജേഷ് നന്ദിയും പറഞ്ഞു.
ഫുട്ബാളിനെ സ്നേഹിക്കുന്നവർ മസ്ക്ത്തിൽ 2017ൽ രൂപവത്കരിച്ച കൂട്ടായ്മയാണ് കേരള മസ്ക്ത്ത് ഫുട്ബാൾ അസോസിയേഷൻ. ആഗസ്റ്റിൽ വീണ്ടും ഫുട്ബോൾ സീസൺ ആരംഭിക്കും. ജൂൺ ഒന്നു മുതൽ 30 വരെ ഫ്രീ ട്രാൻസ്ഫർ സമയമാണെന്ന് ഭാരവാഹികൾ അറിയിച്ചു. ജൂലൈ ഒന്ന് മുതൽ 30വരെ പുതിയ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് ആഗസ്റ്റ് മുതൽ ടൂർണമെന്റുകൾ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.