Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗാ​ർ​ഹി​ക...

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​വു​മാ​യി ‘കെ​ണി​ഞ്ച​ൻ -ദി ​ട്രാ​പ്പ​ർ’

text_fields
bookmark_border
OMAN
cancel
camera_alt

റൂ​വി ഗോ​ൾ​ഡ​ൻ തു​ലി​പ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ‘കെ​ണി​ഞ്ച​ൻ - ദി ​ട്രാ​പ്പ​ർ’ ചി​ത്രീ​ക​ര​ണ ഉ​ദ്​​ഘാ​ട​ന​ത്തി​ൽ​നി​ന്ന്

മ​സ്ക​ത്ത്​: പ്ര​വാ​സ ജീ​വി​ത​ത്തി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ സ​മ്മ​ർ​ദങ്ങ​ളി​ൽ​പ്പെ​ട്ട് കെ​ണി​യി​ൽ വീ​ണു പോ​കു​ന്ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ​യും അ​വ​രു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും ക​ഥ പ​റ​യു​ന്ന ‘ കെ​ണി​ഞ്ച​ൻ -ദി ​ട്രാ​പ്പ​ർ’ ഹ്ര​സ്വ സി​നി​മ​ക്ക്​ തു​ട​ക്ക​മാ​യി. സി​നോ​ജ് അ​മ്പൂ​ക്ക​ൻ ജോ​സ് ആ​ണ്​ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന​ത്. പ്ര​ശ​സ്ത ഒ​മാ​നി നാ​ട​ക-​സി​നി​മ താ​ര​വും ആ​ടു​ജീ​വി​ത​ത്തി​ലെ ക​ഫീ​ൽ വേ​ഷ​വും ചെ​യ്ത ഡോ​ക്ട​ർ ത്വാ​ലി​ബ് അ​ൽ ബ​ലൂ​ഷി ചി​ത്രീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ​ക്ട​ർ ജെ. ​ര​ത്ന​കു​മാ​ർ സ്വി​ച്ച് ഓ​ൺ ക​ർ​മം നി​ർ​വ​ഹി​ച്ചു. മ​ല​യാ​ളി നാ​ട​ക-​സി​നി​മാ ന​ട​നും സം​വി​ധാ​യ​ക​ൻ സി​നോ​ജി​ന്റെ പി​താ​വു​മാ​യ ജോ​സ് അ​മ്പൂ​ക്ക​നി​ൽ​നി​ന്നും നി​ർ​മാ​താ​വ് സു​ഭാ​ഷ് കൃ​ഷ്ണ​ൻ സ്ക്രി​പ്റ്റ് ഏ​റ്റു​വാ​ങ്ങി. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ ക​ബീ​ർ യൂ​സു​ഫ്, ട്രെ​യ്‌​സി​ങ് ഷാ​ഡോ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലും നാ​ട​ക​ങ്ങ​ളി​ലും വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത ഇ​ന്ദു ബാ​ബു​രാ​ജ്, ജോ​സ് അ​മ്പൂ​ക്ക​ൻ, മു​ഹ​മ്മ​ദ് ക​ള​ത്തി​ങ്ക​ൾ തി​രൂ​ർ, വി​നോ​ദ് പു​ണ്ടൂ​ർ, നി​ഖി​ൽ, ഹ​രി​പ്ര​സാ​ദ് കി​ര​ൺ, ദി​നേ​ശ് കു​മാ​ർ, എ​ന്നി​വ​രാ​ണ് വി​വി​ധ റോ​ളു​ക​ളി​ൽ എ​ത്തു​ന്ന​ത്.

അ​മി​ഗോ​സ് മ​സ്ക​ത്തി​​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്റെ സ​ഹ​നി​ർ​മ്മാ​താ​വ് സു​ഭാ​ഷ് കൃ​ഷ്ണ​ൻ ആ​ണ്. സു​ഹാ​റി​ലും, നി​സ്‌​വ, ബ​ർ​ക എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​ര​ണം ന​ട​ക്കും. പ്ര​ണ​വ് ഐ ​മാ​ജി​ക്‌ ആ​ണ് ഡി.​ഒ.​പി.

സം​ഗീ​തം, ടി.​എ​ച്ച്​ റ​ഹ്മാ​ൻ, എ​ഡി​റ്റ​ർ ജി​ജോ തും​മ്പും​പാ​ട്ട്, അ​സോ​സി​യേ​റ്റ് മു​ഹ​മ്മ​ദ്‌ ക​ള​ത്തി​ങ്ക​ൽ, ക​ല, മേ​ക്ക​പ്പ് എ​ന്നി​വ റെ​ജി പു​ത്തൂ​രും കൈ​കാ​ര്യം ചെ​യ്യു​ന്നു. ജോ​സ് ചാ​ക്കോ ആ​ണ് പി.​ആ​ർ.​ഒ. അ​ജേ​ഷ് മോ​ഹ​ൻ​ദാ​സ് പ​ബ്ലി​സി​റ്റി ഡി​സൈ​നും, നി​ർ​മാ​ണ നി​ർ​വ​ഹ​ണം ദി​നേ​ശ് കു​മാ​റും കൈ​കാ​ര്യം ചെ​യ്യു​ന്നു. സി​ബി കെ.​ടോ​മി, ഹ​രി​പ്ര​സാ​ദ് കി​ര​ൺ എ​ന്നി​വ​ർ നി​ർ​മാ​ണ മേ​ൽ​നോ​ട്ടം നി​ർ​വ​ഹി​ക്കും. റൂ​വി ഗോ​ൾ​ഡ​ൻ തു​ലി​പ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​നി​മാ നാ​ട​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newskeninjan The Trapper
News Summary - 'Keninjan - The Trapper' with the life of family entrepreneurs
Next Story