കേരള തെരഞ്ഞെടുപ്പ് ഫലം: ഇരു മുന്നണി പ്രവർത്തകരും പ്രതീക്ഷയിൽ
text_fieldsമസ്കത്ത്: കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഞായറാഴ്ച പുറത്തുവരാനിരിെക്ക ഇരു മുന്നണി പ്രവർത്തകരും പ്രതീക്ഷയിൽ. തുടർഭരണം ലഭിക്കുമെന്ന് ഇടതുപക്ഷ പ്രവർത്തകർ ഉറച്ചു വിശ്വസിക്കുേമ്പാൾ കേരള ജനത തുടർഭരണം അനുവദിക്കില്ലെന്ന നിലപാടിലാണ് യു.ഡി.എഫ് പ്രവർത്തകർ. നില മെച്ചപ്പെടുത്തുമെന്നും കൂടുതൽ സീറ്റുകൾ ലഭിക്കുമെന്നും ബി.ജെ.പി അനുയായികളും ഉറച്ചു വിശ്വസിക്കുന്നു. കേരള സർക്കാറിെൻറ ഭരണനേട്ടവും പ്രതിസന്ധി ഘട്ടത്തിൽ കേരള ജനതക്കൊപ്പം നിന്നതുമടക്കം നിരവധി കാര്യങ്ങളാണ് ഇടതുപക്ഷത്തിന് അനുകൂലമായ തരംഗമുണ്ടാക്കിയതെന്നാണ് എൽ.ഡി.എഫ് പ്രവർത്തകർ അഭിപ്രായപ്പെടുന്നത്. ഇത് തെരഞ്ഞെടുപ്പ് ഫലത്തിൽ തെളിഞ്ഞുകാണാമെന്നും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും നല്ല ഭൂരിപക്ഷം തന്നെ ലഭിക്കുമെന്നും പ്രവർത്തകർ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. എന്നാൽ, ഇടതുപക്ഷം ധാർഷ്ട്യമാണ് കാണിച്ചതെന്നും സ്വജനപക്ഷപാതിത്വവും അഴിമതിയുമടക്കം നിരവധി കാരണങ്ങളാൽ കേരള ജനത ഇടതുപക്ഷ ഭരണത്തിനെതിരാണെന്ന നിലപാടിലാണ് യു.ഡി.എഫ് പ്രവർത്തകർ. ഇരു മുന്നണികളിലും പ്രതീക്ഷ നഷ്ടപ്പെട്ട സ്ഥിതിക്ക് കേരള ജനത പുതിയ പരീക്ഷണത്തിന് തയാറാവുമെന്നും ഇത് േകരളത്തിൽ മികച്ച നേട്ടമുണ്ടാക്കാൻ സഹായിക്കുമെന്നുമാണ് ബി.ജെ.പി അനുകൂലികൾ പറയുന്നത്.
തെരഞ്ഞെടുപ്പ് ഫലം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും 83ൽ കുറയാത്ത സീറ്റ് ഇടതുപക്ഷത്തിന് ലഭിക്കുമെന്നും നോർക്ക വെൽെഫയർ ബോർഡ് ഡയറക്ടർ പി.എം. ജാബിർ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ കൂടെനിൽക്കുകയും കേരളത്തെ കൂടുതൽ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്ത സർക്കാറാണിത്. അടിസ്ഥാന വികസനം, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം എന്നീ മേഖലകളിൽ നേട്ടം കൈവരിച്ചതിൽ ജനങ്ങൾ കൂടെനിൽക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളെ സഹായിക്കുന്ന നിലപാടുകളെടുക്കാൻ സർക്കാറിന് കഴിഞ്ഞിരുന്നു. പ്രവാസി പെൻഷൻ 3500 രൂപയാക്കിയതടക്കം നിരവധി പദ്ധതികളാണ് പ്രവാസികൾക്കായി സർക്കാർ ചെയ്തത്. പൊതുമേഖല സ്ഥാപനങ്ങെള ലാഭത്തിലെത്തിക്കാനും വ്യവസായസൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയതും അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകൾ സ്ഥാപിച്ചതും ആരോഗ്യ മേഖലയിലെ കുതിച്ചുചാട്ടവുമൊക്കെ ഇടതുപക്ഷത്തെ വീണ്ടും ഭരണത്തിെലത്തിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രീ പോളിലും എക്സിറ്റ് പോളിലുമൊന്നും വിശ്വാസമില്ലെന്നും ഏതാനും സാമ്പിളുകൾ നോക്കി മാത്രമുള്ള വിലയിരുത്തലുകളാണെന്നും ഇത് ചാനലുകളുടെയും മീഡിയകളുടെയും മാർക്കറ്റിങ് തന്ത്രങ്ങൾ മാത്രമാണെന്നും ഒ.െഎ.സി.സി വൈസ് പ്രസിഡൻറ് അനീഷ് കടവിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ 75 മുതൽ 80 വരെ സീറ്റുകൾ യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയേറെ ധിക്കാരവും ധാർഷ്ട്യവും ജനങ്ങളോട് കാട്ടിയ ഭരണം മുമ്പുണ്ടായിട്ടില്ല. അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചത് കാരണം കേരളജനത നിരാശരാണ്. അതിനാൽ തുടർഭരണം നൽകാൻ കേരള ജനത തയാറാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറെ കൊട്ടിഘോഷിക്കുന്ന േകാവിഡ് കിറ്റ് അടക്കമുള്ള കാര്യങ്ങൾ ഒൗദാര്യമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് മുൻ തെരഞ്ഞെടുപ്പുകളിൽ കണ്ടിരുന്ന പായസ വിതരണവും മധുരപലഹാര വിതരണവുമൊന്നും ഇൗ വർഷമുണ്ടാവില്ല. കോവിഡ് പശ്ചാത്തലത്തിൽ ആളുകൾ കൂട്ടംകൂടുന്നതിനും മറ്റും കർശന നിയന്ത്രണങ്ങളുണ്ട്. അനാവശ്യമായി കൂട്ടം കൂടുന്നവർക്ക് പിഴ അടക്കമുള്ള നടപടികൾ നിലവിലുള്ളതിനാൽ ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ ഒതുങ്ങിനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.