മധു കുടുംബസഹായം കൈമാറി
text_fieldsസലാല: മെകുനു ചുഴലിക്കാറ്റിൽ സലാലയിൽ മരണമടഞ്ഞ ഏക മലയാളിയായ തലശ്ശേരി ധർമ്മടം സ്വദേശി മധുവിെൻറ കുടുംബത്തെ സഹായിക്കാനായി ഇന്ത്യൻ വെൽഫെയർ ഫോറം സലാല ശേഖരിച്ച സഹായധനം ബന്ധുക്കൾക്ക് കൈമാറി. ദുരന്തത്തിലകപ്പെട്ട മധുവിെൻറ മൃതദേഹം 17 ദിവസങ്ങൾക്ക് ശേഷമാണ് കണ്ടുകിട്ടിയത്. ഏകാശ്രയമായിരുന്ന മധുവിെൻറ മരണത്തോടെ കുടുംബം സാമ്പത്തികമായി പ്രയാസത്തിലാണെന്ന് ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇൗ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് വെൽഫെയർ ഫോറം സലാല പ്രസിഡൻറിെൻറ നേതൃത്വത്തിൽ മധു കുടുംബ സഹായ ഫണ്ടിന് രൂപം നൽകിയത്. സലാലയിലെ സുമനസ്സുകളുടെ സഹകരണത്തോടെ 2.49 ലക്ഷം രൂപ സ്വരൂപിക്കാൻ സാധിച്ചു.
പ്രസ്തുത സംഖ്യ രണ്ട് ചെക്കുകളായി ബന്ധുക്കളായ വിജേഷ്, രാജീവൻ എന്നിവർക്ക് വെൽെഫയർ ഫോറം സലാല പ്രസിഡൻറ് യു.പി ശശീന്ദ്രൻ കൈമാറി. ചടങ്ങിൽ മലയാളവിഭാഗം കൺവീനർ ആർ.എം. ഉണ്ണിത്താൻ, അബ്്ദുൽ ഗഫൂർ അബൂ തഹ്നൂൻ, ഡോ. വി.എസ്. സുനിൽ, വെൽഫെയർ ഫോറം സലാല ജനറൽ സെക്രട്ടറി എ.കെ.വി. ഹലീം, ജനസേവനവിഭാഗം കൺവീനർ അലി അരുണിമ, കൾച്ചറൽ സെക്രട്ടറി തഴവാ രമേശ്, ട്രഷറർ മൻസൂർ നിലമ്പൂർ മറ്റു വർക്കിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.