ഒത്തൊരുമയുടെ വേദിയായി കേരളവിങ് ഇഫ്താർ സംഗമം
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിങ്ങിന്റെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമം
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിങ്ങിന്റെ ഇഫ്താർ സംഗമം ദാർസൈത്തിലെ ഐ.എസ്.സി മൾട്ടി പർപ്പസ് ഹാളിൽ നടന്നു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ചെയർമാൻ ബാബു രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ഷക്കീൽ കോമത്ത്, കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വിൽസൺ ജോർജ്, ഒമാനിലെ മുതിർന്ന സാമൂഹ്യ പ്രവർത്തകൻ ഷാജി സെബാസ്റ്റ്യൻ, ഇന്ത്യൻ സ്കൂൾ ബോർഡ് ഫിനാൻസ് ഡയറക്ടർ നിധീഷ് കുമാർ, മലയാളം മിഷൻ ഒമാൻ പ്രസിഡന്റ് കെ.സുനിൽകുമാർ, സെക്രട്ടറി അനുചന്ദ്രൻ, ഇന്ത്യൻ സ്ക്കൂൾ ബോർഡ് അംഗങ്ങൾ, ഒമാനിലെ വിവിധ സംഘടനാ ഭാരവാഹികൾ, സാമൂഹിക-സാംസ്ക്കാരിക പ്രവർത്തകർ തുടങ്ങി ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 1500ലധികം പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.‘മതേതര ഇഫ്താർ’ എന്ന ആശയം ഒമാനിൽ ആദ്യമായി അവതരിപ്പിച്ചത് കേരളാവിങ് ആണെന്നും രൂപവത്കരണ കാലം മുതൽക്കിങ്ങോട്ട് എല്ലാ വർഷവും സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു വരുന്നുണ്ടെന്നും കൺവീനർ അജയൻ പൊയ്യാറ പറഞ്ഞു. ഒരോ വർഷവും പങ്കാളിത്തം കൂടിവരുന്നതായാണ് കാണാറുള്ളതെന്നും ഈ വർഷവും അത്ഭുതപൂർവ്വമായ ബഹുജനപങ്കാളിത്തമാണ് കാണാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമാനിലെ മലയാളി പ്രവാസി സമൂഹത്തിനിടയിൽ സാമൂഹികവും സാംസ്ക്കാരികവുമായ ഇടപെടൽ നടത്തി വരുന്ന പുരോഗമന സംഘടനയായ കേരളാവിങ് തുടർന്നും വ്യത്യസ്ത മത സാമൂഹിക വിഭാഗങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന പരിപാടികൾ സംഘടിപ്പിച്ചു മുന്നോട്ടു പോകുമെന്ന് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ പത്രക്കുറിപ്പിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.