കേരള വിങ് യുവജനോത്സവം സംഘടിപ്പിച്ചു
text_fieldsഐ.എസ്.സി കേരള വിഭാഗം സംഘടിപ്പിച്ച യുവജനോത്സവത്തിൽ കൺവീനർ ഡോ. ഷാജി
പി. ശ്രീധർ സംസാരിക്കുന്നു
സലാല: യുവതീയുവാക്കൾക്ക് കലാ പ്രകടനങ്ങൾക്ക് അവസരം നൽകി കേരള വിങ് സലാലയിൽ യുവജനോത്സവം സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ മൂന്നുദിവസങ്ങളിലായി പതിനഞ്ചിലധികം ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. ഓരോ വർഷവും മത്സരാർഥികൾ കൂടിവരുന്നതായി കൺവീനർ ഡോ. ഷാജി പി. ശ്രീധർ പറഞ്ഞു. സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാർ ഝാ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വാഗതവും കൃഷ്ണ ദാസ് നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങൾ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.