അൽ സീബ് ഇന്ത്യൻ സ്കൂളിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു
text_fieldsമസ്കത്ത്: അൽ സീബ് ഇന്ത്യൻ സ്കൂളിൽ മലയാള വിഭാഗത്തിെൻറ ആഭിമുഖ്യത്തിൽ കേരളപ്പിറവിദിനം ആഘോഷിച്ചു. സൂം പ്ലാറ്റ് ഫോമിലൂടെയായിരുന്നു പരിപാടി. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവും ബാല സാഹിത്യകാരനുമായ സിപ്പി പള്ളിപ്പുറം മുഖ്യാതിഥിയായി. ഒമാൻ ഇന്ത്യൻ സ്കൂൾസ് ഡയറക്ടർ േബാർഡിൽ നിന്നും സീബ് സ്കൂളിെൻറ പ്രത്യേക ചുമതലയുള്ള ഡോ. സി.എം. നജീബ്, ഗജേഷ്കുമാർ ധാരിവാൾ, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് ആർ. രജ്ഞിത്ത് കുമാർ, മറ്റ് മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പെങ്കടുത്തു.
സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് ആർ. രഞ്ജിത്ത് കുമാർ മുഖ്യാതിഥിക്ക് ഉപഹാരം സമർപ്പിച്ചു. കേരള സംസ്കാരവും സാഹിത്യവും ഉൾപ്പെടുത്തി കിൻറർ ഗാർട്ടൻ ക്ലാസ് മുതൽ സീനിയർ വിഭാഗം വരെയുള്ള വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ലീന ഫ്രാൻസിസ് കേരളപ്പിറവി ആശംസകൾ നേർന്നു. വിദ്യാർഥി ഹംദാദ് ബിൻഷാൻ സ്വാഗതം പറഞ്ഞു. സാന്ദ്ര െഷൽസിയ, ഐശ്വര്യ ബിേനായ്, അമൻ റഷീദ് എന്നീ വിദ്യാർഥികൾ അവതാരകരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.