വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഗ്രീന്‍ വില്ല: എട്ടു വീടുകളുടെ താക്കോല്‍ കൈമാറി
text_fieldsമസ്കത്ത്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഗ്രീന്‍ വില്ല പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കിയ എട്ടു വീടുകളുടെ താക്കോല്‍ദാനം കോട്ടയം കടപ്ലാമറ്റത്ത് നടന്നു. കോണ്‍ട്രാക്ടര്‍ മോനി വി. ആതിക്കുഴിയിൽനിന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ ഏറ്റുവാങ്ങി വേള്‍ഡ് മലയാളി കൗണ്‍സില്‍, ഗ്രീന്‍വില്ല ചെയര്‍മാന്‍ ജോണി കുരുവിളക്ക് താക്കോൽ കൈമാറി. കെ.സി. എബ്രഹാം ഉപഹാരം വിതരണം ചെയ്തു.
വേൾഡ് മലയാളി കൗൺസിൽ നടത്തുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാവർക്കും മാതൃകയാണെന്ന് ചടങ്ങിൽ സംബന്ധിച്ചവർ പറഞ്ഞു. തോമസ് ചാഴിക്കാടന്‍ എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ, ഒമാൻ പ്രൊവിൻസിനെ പ്രതിനിധാനം ചെയ്ത് ട്രഷറർ കെ.കെ. ജോസ്, കെ.സി. എബ്രഹാം, ഡോ. മനോജ് തോമസ്, റീജ ജോസ് എന്നിവർ പങ്കെടുത്തു. ഒമാൻ പ്രൊവിൻസ് ചെയർമാൻ എം.കെ. രവീന്ദ്രൻ, പ്രസിഡന്‍റ് ഫ്രാൻസിസ് തലച്ചിറ, സെക്രട്ടറി സാബു കുരിയൻ എന്നിവർ സംസാരിച്ചു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കും ദുരിതം അനുഭവിക്കുന്ന പ്രവാസികള്‍ക്കുമായി ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള നല്‍കിയ ഒരേക്കര്‍ അഞ്ചു സെന്‍റ് ഭൂമിയില്‍ 25 ഭവനങ്ങളാണ് ആദ്യഘട്ടത്തിൽ ഒരുങ്ങുന്നത്. അതിൽ, ആറു വീടുകളാണ് ഒമാൻ പ്രൊവിൻസ് നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.