ഖരീഫ്: ദോഫാറിലെത്തിയത് 9.62 ലക്ഷം സഞ്ചാരികൾ
text_fieldsമസ്കത്ത്: ഈ വർഷത്തെ ഖരീഫ് സീസണിൽ ദോഫാർ ഗവർണറേറ്റിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെത്തിയത് 9,62,000 ആളുകൾ. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 18.4 ശതമാനത്തിന്റെ വർധനവാണ് സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 2022ൽ 8,13,000 സന്ദർശകരായിരുന്നു ഉണ്ടായിരുന്നത്. ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്.
ഈ സീസണിൽ ആകെ 103 ദശലക്ഷം റിയാലാണ് സഞ്ചാരികൾ ചെലവഴിച്ചത്. 2022ൽ ഇത് 86 ദശലക്ഷം റിയാലായിരുന്നു. രാത്രി തങ്ങുന്ന സഞ്ചാരികളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ആകെ സന്ദർശകരുടെ എണ്ണത്തിൽ സ്വദേശി പൗരൻമാരാണ് മുന്നിൽ. 6,66,307 ഒമാനികളാണ് കഴിഞ്ഞ ഖരീഫ് സീസണിൽ ദോഫാലിലെത്തിയത്. ഇത് മൊത്തം സന്ദർശകരുടെ എണ്ണത്തിന്റെ 69.2 ശതമാനം വരും.
ജി.സി.സി രാജ്യങ്ങളിൽനിന്ന്1,90,853 ആളുകളും ദോഫാറിലെ സൗന്ദര്യം നുകരാനെത്തി. മൊത്തം സന്ദർശകരുടെ 19.8 ശതമാനമാണിത്. ഏഷ്യൻ രാജ്യങ്ങളിൽനിന്ന് 68,100 സന്ദർശകരും എത്തിയതായി കണക്കുകൾ കാണിക്കുന്നു. അറബ് രാജ്യങ്ങളിൽനിന്ന് 31,214, യൂറോപ്- 3,740, മറ്റ് രാജ്യങ്ങളിൽനിന്ന് 1,982 സന്ദർശകരുമാണ് എത്തിയത്.
യാത്ര ടിക്കറ്റുകൾക്കായി 19,268,818 റിയാലും മറ്റ് ഇനങ്ങൾക്കായി 24,693,979 റിയാലും സഞ്ചാരികൾ ചെലവഴിച്ചു. മൊത്തം ചെലവഴിച്ചതിന്റെ 62.4 ശതമാനവും ഒമാനികളുടേതാണ്, അതായത് 64,07,411 റിയാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.