Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഖ​രീ​ഫ്, പെ​രു​ന്നാ​ൾ:...

ഖ​രീ​ഫ്, പെ​രു​ന്നാ​ൾ: ദോ​ഫാ​റി​ൽ പ​രി​ശോ​ധ​ന​യു​മാ​യി സി.​പി.​എ

text_fields
bookmark_border
ഖ​രീ​ഫ്, പെ​രു​ന്നാ​ൾ: ദോ​ഫാ​റി​ൽ പ​രി​ശോ​ധ​ന​യു​മാ​യി സി.​പി.​എ
cancel
camera_alt

ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) ചെ​യ​ർ​മാ​ൻ സു​ലാ​യം ബി​ൻ അ​ലി അ​ൽ ഹ​ക്മാ​നി ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

മു​നി​സി​പ്പാ​ലി​റ്റി-​സി.​പി.​എ ചെ​യ​ർ​മാ​ൻ​മാ​ർ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

മ​സ്ക​ത്ത്​: ഖ​രീ​ഫ്, പെ​രു​ന്നാ​ൾ എ​ന്നി​വ​യു​ടെ മു​ന്നോ​ടി​യാ​യി ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) ചെ​യ​ർ​മാ​ൻ സു​ലാ​യം ബി​ൻ അ​ലി അ​ൽ ഹ​ക്മാ​നി ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​നം ന​ട​ത്തി.

ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ശ​ക്തി​പ്പെ​ടു​ത്തു​ക, പ്രാ​ദേ​ശി​ക സി.​പി.​എ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക, ഖ​രീ​ഫ്, പെ​രു​ന്നാ​ൾ സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ക എ​ന്നി​വ​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ല​ക്ഷ്യം. ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​അ​ഹ​മ്മ​ദ് ബി​ൻ മു​ഹ്‌​സെ​ൻ അ​ൽ ഗ​സ്സാ​നി​യു​മാ​യി അ​ൽ ഹ​ക്മാ​നി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ കാ​ര്യ​ങ്ങ​ളി​ൽ സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി.

വി​പ​ണി നി​രീ​ക്ഷ​ണം, ഉ​പ​ഭോ​ക്തൃ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ൽ, ഖ​രീ​ഫ് സീ​സ​ണി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്കം എ​ന്നി​വ അ​വ​ലോ​ക​നം ചെ​യ്തു. വി​ജ​യ​ക​ര​മാ​യ ഒ​രു ടൂ​റി​സ്റ്റ് സീ​സ​ണും ന​ല്ല ഉ​പ​ഭോ​ക്തൃ അ​നു​ഭ​വ​വും ഉ​റ​പ്പു​ന​ൽ​കു​ന്ന​തി​ന് സേ​വ​ന, ഭ​ര​ണ, സാ​ങ്കേ​തി​ക മേ​ഖ​ല​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച്​ ഇ​രു​വ​രും അ​ടി​വ​ര​യി​ട്ടു പ​റ​ഞ്ഞു.

സി.​പി.​എ​യു​ടെ ശ്ര​മ​ങ്ങ​ൾ, സേ​വ​ന​ങ്ങ​ൾ, മ​റ്റു ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള്ള സ​ഹ​ക​ര​ണ സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ണം അ​ൽ ഹ​ക്മാ​നി അ​വ​ത​രി​പ്പി​ച്ചു. മാ​ർ​ക്ക​റ്റു​ക​ളി​ൽ ന​ട​ത്തി​യ മേ​ൽ​നോ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ക​മ്മ്യൂ​നി​റ്റി എ​ൻ​ഗേ​ജ്‌​മെ​ന്‍റ് പ്രോ​ഗ്രാ​മു​ക​ൾ, ഉ​പ​ഭോ​ക്തൃ ബോ​ധ​വ​ൽ​ക്ക​ര​ണ കാ​മ്പ​യി​നു​ക​ൾ എ​ന്നി​വ​യെ ക്കു​റി​ച്ചും അ​ദ്ദേ​ഹം അ​ടി​വ​ര​യി​ട്ടു​ പ​റ​ഞ്ഞു.

വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ ഹ​ക്​​മാ​നി, സാ​ധ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത വി​ല​യി​രു​ത്തു​ക​യും ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ​ച്ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു.

സ​ന്ദ​ർ​ശ​നം അ​വ​സാ​നി​പ്പി​ച്ച് അ​ൽ ഹ​ക്മാ​നി ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​​ന്‍റെ ഡ​യ​റ​ക്‌​ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​നി​ലെ ജീ​വ​ന​ക്കാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​പ​ണി മേ​ൽ​നോ​ട്ട​ത്തി​ലും ഉ​പ​ഭോ​ക്തൃ ബോ​ധ​വ​ൽ​ക്ക​ര​ണ സം​രം​ഭ​ങ്ങ​ളി​ലു​മു​ള്ള അ​വ​രു​ടെ സ​മ​ർ​പ്പ​ണ​ത്തെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EidinspectionKharif
News Summary - Kharif, Eid: CPA with examination in Dhofar
Next Story