ഖരീഫ്: സംഗീത പരിപാടികൾക്ക് തുടക്കം
text_fieldsസലാല: ഖരീഫ് സീസൺ ആഘോഷങ്ങളുടെ ഭാഗമായി ദോഫാർ മുനിസിപ്പാലിറ്റി ഒരുക്കുന്ന സംഗീത പരിപാടികൾക്ക് തുടക്കമായി. ആദ്യ സംഗീതക്കച്ചേരി സലാല അൽ മുറൂജ് തിയറ്ററിൽ വെള്ളിയാഴ്ച അരങ്ങേറി.
വിനോദ സഞ്ചാരികൾ ഒഴുകിയെത്തുന്ന ഖരീഫ് സീസണിൽ ദോഫാർ മുനിസിപ്പാലിറ്റി ഒരുക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് സംഗീത വിരുന്നുകളും ആസൂത്രണം ചെയ്തത്. ഖാലിദ് അബ്ദുറഹ്മാൻ, അബൂദ്ദ് ഖ്വാജ എന്നിവരുടെ പരിപാടികളാണ് ആദ്യദിനത്തിൽ നടന്നത്. ഒമാന് അകത്തുനിന്നും പുറത്തുനിന്നുമെത്തിയവരാൽ സദസ്സ് നിറഞ്ഞുകവിഞ്ഞിരുന്നു.
ഇത്തവണ ഖരീഫ് സീസണിൽ ആകെ ഒമ്പത് സംഗീത പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. അൽ മുറൂജ് തിയറ്ററിലും അൽ ഖൗസ് തിയറ്ററിലുമായാണ് ആഗസ്റ്റ് 27വരെ പരിപാടികൾ അരങ്ങേറുക. ലാമിസ് ഖാൻ, വആദ്, മിറിയം ഫാരിസ്, മഹ്മൂദ് അൽ തുർകി തുടങ്ങി അറബ് ലോകത്ത് പ്രസിദ്ധരായ ഗായകർ ഇതിൽ വേദിയിലെത്തും. ഇന്ത്യൻ സംഗീത ബാൻഡായ ‘ഷാൻ’, കുവൈത്ത് ബാൻഡ് ‘മിയാമി’ എന്നിവയും വേദിയിലെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.