ഖരീഫ്; ദോഫാറിലേക്കുള്ള റോഡുകളിൽ സുരക്ഷ ശക്തമാക്കി ആർ.ഒ.പി
text_fieldsമസ്കത്ത്: ഖരീഫ് സീസണിന്റെ ഭാഗമായി ദോഫാറിലേക്കുള്ള റോഡുകളിൽ കൂടുതൽ സുരക്ഷ നടപടികൾ സ്വീകരിച്ച് റോയൽ ഒമാൻ പൊലീസ്. ഈ പാതയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ആയിരം കിലോമീറ്റർ ദൂരത്തിൽ പട്രോളിങ് നടത്തും. ഏതെങ്കിലും അപകടങ്ങളോ സമാന സംഭവങ്ങളോ ഉണ്ടായാൽ ഉടനടി പ്രതികരിക്കാൻ സിവിൽ ഡിഫൻസ് സജ്ജമാണ്. അധികൃതർ നൽകുന്ന നിർദേശങ്ങളും നിയമങ്ങളും പാലിക്കാൻ എല്ലാ ഹൈവേ ഉപയോക്താക്കളും തയാറാകണമെന്ന് ആർ.ഒ.പി നിർദേശിച്ചു.
വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തൽ അപകടങ്ങൾ തടയുന്നതിനും ജീവൻ രക്ഷിക്കുന്നതിനും സഹായകമാകും. ദീർഘദൂര യാത്രകൾ ആരംഭിക്കുന്നതിനുമുമ്പ്, വാഹനം സമഗ്രമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. യാത്രയിലുടനീളം വാഹനത്തിന്റെ സുരക്ഷക്കും സുഗമമായ പ്രവർത്തനത്തിനും ഈ മുൻകരുതൽ നടപടി നിർണായകമാണെന്നും ആർ.ഒ.പി പറഞ്ഞു. ശക്തമായ കാറ്റിനെത്തുടർന്ന് റോഡിലേക്ക് മണൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. അതിനാൽ, വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ ജാഗ്രത പാലിക്കണം. അശ്രദ്ധയോടെയുള്ള ഡ്രൈവിങ് ഇത്തരത്തിലുള്ള മൺകൂനയിൽ ഇടിച്ച് അപകടം ക്ഷണിച്ചുവരുത്തുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.