ഖരീഫ്: ‘റിട്ടേൺ ഓഫ് ദി പാസ്റ്റ്’ സാംസ്കാരിക പരിപാടിക്ക് തുടക്കം
text_fieldsമസ്കത്ത്: ‘ദോഫാർ ഖരീഫ് 2023’ന്റെ ഭാഗമായി ദോഫാർ മുനിസിപ്പാലിറ്റി സലാലയിലെ അൽ ഹഫ ഏരിയയിൽ ‘റിട്ടേൺ ഓഫ് ദി പാസ്റ്റ്’ (ഭൂതകാലത്തിന്റെ തിരിച്ചുവരവ്) എന്ന പേരിൽ ഒരു പ്രത്യേക സാംസ്കാരിക പരിപാടിക്ക് തുടക്കം കുറിച്ചു. ഗവർണറേറ്റിന്റെ നഗര, ഗ്രാമ, കടൽ, ബെഡൂയിൻ, കാർഷിക തുടങ്ങിയ അഞ്ച് കാര്യങ്ങളിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് പരിപാടി ഒരുക്കിയിരിക്കുന്നത്, ഇത് ദോഫാറിന്റെ ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളുടെ ഒരു ആഴത്തിലുള്ള യാത്രയാണ് നൽകുന്നത്. പരിപാടികൾക്കായി ഒരു സ്ക്വയറും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പ്രാദേശിക ഭക്ഷണ സ്റ്റാളുകൾ, ഹെറിറ്റേജ് മാർക്കറ്റുകൾ, തത്സമയ പ്രകടനങ്ങൾ എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. സന്ദർശകർക്ക് ആധികാരിക ഒമാനി പാചകരീതി ആസ്വദിക്കാനും പ്രാദേശിക കരകൗശല ഉൽപന്നങ്ങൾ പര്യവേക്ഷണം ചെയ്യാനും ഒമാനി സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന കലാ പ്രദർശനങ്ങൾ ആസ്വദിക്കാനും കഴിയും.
ഈ വർഷത്തെ ദോഫാർ ഖരീഫ് ഫെസ്റ്റിവൽ പ്രവർത്തനങ്ങൾ വിവിധ സ്ഥലങ്ങളിലായാണ് നടക്കുന്നത്. സലാല, ഔഖാദ്, അൽ സാദ പാർക്കുകൾ, ഇത്തീൻ സ്ക്വയർ തുടങ്ങിയ വേദികളിൽ ഉടനീളം സന്ദർശകർക്ക് സാംസ്കാരിക അനുഭവങ്ങളുടെ സമ്പന്നമായ വിവിധങ്ങളായ പരിപാടികൾ ആസ്വദിക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.